Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജലവിതരണം മുടങ്ങി

ജലവിതരണം മുടങ്ങി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജലവിതരണം മുടങ്ങി
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജലവിതരണം മുടങ്ങി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കുടിവെള്ള പ്രതിസന്ധി ആരംഭിച്ചത്. വാര്‍ഡുകളില്‍ മാത്രമായി 1500ഓളംപേര്‍ ചികില്‍സയിലുണ്ട്. രോഗികളെ മാത്രമല്ല, ജീവനക്കാരെയും, വിദ്യാര്‍ഥികളെയും ജലവിതരണം ബാധിച്ചിട്ടുണ്ട്. വിവിധ ബ്ലോക്കുകളിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാര്‍ താഴെ വണ്ടിയില്‍ കൊണ്ടുവരുന്ന വെള്ളം ശേഖരിച്ചുവെച്ചാണ് ഉപയോഗിക്കുന്നത്. രോഗികള്‍ പുറത്തുനിന്ന് ബക്കറ്റ് വാങ്ങി അതിലാണ് വെള്ളം ശേഖരിക്കുന്നത്.

അത്യാഹിത വിഭാഗം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, ക്വാട്ടേഴ്സ്, ഹോസ്റ്റല്‍ എന്നിവയിലും വെള്ളമില്ല. മാവൂര്‍ കുറ്റിക്കാട്ടൂര്‍ ഭാഗത്ത് പൊതുമാരാമത്ത് വകുപ്പിന്റെ കള്‍വര്‍ട്ട് നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടിയതിനേത്തുടര്‍ന്നാണ് ജലവിതരണം മുടങ്ങിയത്. മെഡിക്കല്‍ കോളേജില്‍ താത്കാലികമായി ടാങ്കറില്‍ വെള്ളമെത്തിച്ചു. ജലവിതരണം ഇന്ന് ഉച്ചയോടെ പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി ജലവിഭാഗം അധികൃതര്‍ അറിയിച്ചു. ദിനംപ്രതി ആയിരത്തിലധികം രോഗികള്‍ എത്തുന്ന ആശുപത്രികളില്‍ ഒന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്.

Next Story

RELATED STORIES

Share it