- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആമര്‍ കാള്‍ സെന്റര്‍ സ്വീകരിച്ചത് 1,133,000 ലധികം അന്വേഷണങ്ങള്‍

ദുബയ്: ദുബയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ആമര്‍ ഹാപ്പിനസ് കോള്‍ സെന്റര്‍ സ്വീകരിച്ചത് 1, 133, 000ലധികം താമസകുടിയേറ്റ അന്വേഷണങ്ങളെന്ന് അധിക്യതര്‍. രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമായി ഈവര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെയുള്ള കാലയളവിലാണ് ഇത്രയധികം ആളുകള്‍ വിവരങ്ങള്‍ക്കായി സെന്ററിനെ സമീപിച്ചത്. ടെലിഫോണ്‍ മുഖേനയും ഇ-മെയില്‍ വഴിയുമാണ് ദുബയ് വിസാ നടപടികളുമായുള്ള അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉപഭോക്താക്കള്‍ ബന്ധപ്പെട്ടതെന്ന് ജിഡിആര്‍എഫ്എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. 8005111 എന്നതാണ് ദുബയിലെ വിസാ അന്വേഷണങ്ങള്‍ക്കുള്ള ടോള്‍ഫ്രീ നമ്പര്‍.
കൊവിഡ് നിയന്ത്രങ്ങളില്‍പ്പെട്ട് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 200,000ലധികം വരുന്ന യുഎഇ താമസ വിസക്കാരുടെ തിരിച്ചുവരവിന് അനുസൃതമായി വിവരങ്ങള്‍ അറിയാന്‍ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതായി ജിഡിആര്‍എഫ്എ ദുബയ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു. വിദേശങ്ങളില്‍ നിന്ന് മടങ്ങിവരാനുള്ള അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഏഴുഭാഷകള്‍ സംസാരിക്കുന്ന 100ലധികം ജീവനക്കാര്‍ സേവനസന്നദ്ധരായി ആമര്‍ കാള്‍ സെന്ററിലുണ്ട്. 2020 വര്‍ഷത്തെ കാള്‍ സെന്ററിന്റെ വര്‍ധിച്ച സേവന സൂചകങ്ങള്‍ ഉപഭോക്താക്കള്‍ ആമര്‍ ഹാപ്പിനസ് കാള്‍ സെന്ററിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അസാധാരണമായ ആശയവിനിമയത്തിന്റെ വര്‍ഷമായിരുന്നു വകുപ്പിനെ സംബന്ധിച്ചോളം 2020. കൊവിഡ് 19 പശ്ചാത്തലത്തില്‍ യുഎഇയിലുണ്ടായ വിസാ മാറ്റങ്ങളെ കുറിച്ചും മറ്റു സംശയങ്ങളെ കുറിച്ചും ഉപഭോക്താവിന് വ്യക്തവും സുതാര്യവും കൃത്യവുമായ ഉത്തരങ്ങള്‍ നല്‍കുന്നതിന് വേണ്ടി ജീവനക്കാര്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശവും പരിശീലനവും നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇവിടെ ജീവനക്കാരുടെ എണ്ണവും ജിഡിആര്‍എഫ്എഡി വര്‍ധിപ്പിച്ചിരുന്നു. ജീവനക്കാരില്‍ 93 ശതമാനവും അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരാണ്. മറ്റു ഉദ്യോഗസ്ഥര്‍ ഹിന്ദി, ഉറുദു, പേര്‍ഷ്യന്‍, ഫിലിപ്പിനോ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ ഉത്തരം നല്‍കാന്‍ കഴിയുന്നവരുമാണെന്ന് ആമര്‍ ഹാപ്പിനസ് കസ്റ്റമര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. അതേസമയം തന്നെ ടെലിഫോണ്‍, ഇ-ചാറ്റ്, കോള്‍ റെക്കോര്‍ഡിങ് സംവിധാനങ്ങള്‍ എന്നിവയിലൂടെ ഉപഭോക്തൃ അന്വേഷണങ്ങളോട് പ്രതികരിക്കുന്നതിനായി(AVAYA) പ്രോഗ്രാമുകളിലൂടെ നിരവധി വിപുലമായ സംവിധാനങ്ങള്‍ കോള്‍ സെന്ററിലുണ്ടെന്ന് മേജര്‍ വ്യക്തമാക്കി.
മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് സിആര്‍എം പ്രോഗ്രാമിനും പൊതുവായ അന്വേഷണങ്ങളോട് പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു നൂതന ഓട്ടോമേറ്റഡ് പ്രതികരണ സംവിധാനമുണ്ടെന്ന് മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ കേന്ദ്രത്തിന് ഒരു മില്യണിലധികം അന്വേഷണങ്ങള്‍ ലഭിച്ചു. കൂടുതലും താമസ വിസാ അന്വേഷണങ്ങള്‍, പ്രവേശന അനുമതികള്‍, വിസാ തുടര്‍നടപടികളും, ദേശീയത, വിസ നില, സ്മാര്‍ട്ട് സേവനങ്ങള്‍, ത്വാജുഡി സേവനവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കാണ് കേന്ദ്രത്തെ സമീപിച്ചവരില്‍ അധികവും. ദുബയിലുള്ളവര്‍ വിസാ സംബന്ധമായ വിവരങ്ങള്‍ക്ക് വിളിക്കേണ്ടത് ടോള്‍ ഫ്രീ നമ്പറായ 800 5111 എന്നതിലേക്കാണ്. രാജ്യത്തിന് പുറത്തുള്ളവര്‍ 009714 313 9999 നമ്പറില്‍ ബന്ധപ്പെടാം. 04 501 1111 എന്നതാണ് കേന്ദ്രത്തിന്റെ ഫാക്‌സ് നമ്പര്‍. amer@dnrd.ae എന്ന ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















