Gulf

ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണ്‍മാനില്ലെന്നു പരാതി

ട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലിസില്‍ വിവരം അറിയിക്കണം

ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണ്‍മാനില്ലെന്നു പരാതി
X

ഷാര്‍ജ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ ഷാര്‍ജ പോലിസില്‍ പരാതി നല്‍കി. ബീഹാര്‍ അസര്‍ ഗഞ്ച് സ്വദേശികളായ മുഹമ്മദ് അഫ്താബ് ആലം-തുസി പര്‍വീണ്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് പര്‍വീസ് ആല (14)മിനെയാണ് ഈ മാസം 3 മുതല്‍ കാണാതായത്. ഷാര്‍ജ ഡല്‍റ്റ ഇംഗ്ലീഷ് സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഷാര്‍ജയില്‍ വിട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതാണന്ന് പിതാവ് അറിയിച്ചു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലിസില്‍ വിവരം അറിയിക്കണം.



Next Story

RELATED STORIES

Share it