Gulf

ദുബയില്‍ നങ്കൂരമിട്ട കപ്പലില്‍ നിന്നും ഇന്ത്യക്കാരനെ കാണാതായി

കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജഗദീശ്വര റാവുവിനെ (23) കാണാതായത്. ജോലി സമയത്താണ് റാവുവിനെ കാണാതായതെന്ന് സുഹൃത്ത് ദിലീപ് കുമാര്‍ വീട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.

ദുബയില്‍ നങ്കൂരമിട്ട കപ്പലില്‍ നിന്നും ഇന്ത്യക്കാരനെ കാണാതായി
X

ദുബയ്: ദുബയ് പോര്‍ട്ട് റാഷിദ് തുറമുഖത്ത് നിന്നും മൂന്നര കി.മി അകലെ നങ്കുരമിട്ടിരുന്ന കപ്പലില്‍ നിന്നും ഇന്ത്യക്കാരനെ കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജഗദീശ്വര റാവുവിനെ (23) കാണാതായത്. ജോലി സമയത്താണ് റാവുവിനെ കാണാതായതെന്ന് സുഹൃത്ത് ദിലീപ് കുമാര്‍ വീട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.

വിവരം ഉടനെ തന്നെ കപ്പല്‍ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പോര്‍ട്ട് റാഷിദ് പോലീസിന്റെ നേതൃത്വത്തില്‍ ഹെലികോപ്റ്ററിന്റെ മുങ്ങള്‍ വിദഗ്ദ്ധരുടേയും സഹകരണത്തോടെ ദിവസങ്ങളോളം കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയിട്ടില്ല. റാവുവിന്റെ കൂടെ ജോലിയെടുത്തിരുന്ന എല്ലാ സഹപ്രവര്‍ത്തകരും നാട്ടിലേക്ക് പോയിരിക്കുകയാണ്.

Next Story

RELATED STORIES

Share it