Gulf

മലയാളി യുവാവ് അല്‍ഖര്‍ജില്‍ വാഹനാപകടത്തില്‍ മരിച്ചു

അല്‍മറായി- ഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറി കാസര്‍കോഡ് ചിറ്റാരിക്കല്‍ സ്വദേശി അടിച്ചിലാമ്മാക്കല്‍ റോബിന്‍ സെബാസ്റ്റ്യന്‍ (35) ആണ് മരിച്ചത്. ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മടങ്ങവെ ചൊവ്വാഴ്ച രാത്രി എട്ടോടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് വാഹനത്തിന്റെ ടയര്‍പൊട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

മലയാളി യുവാവ് അല്‍ഖര്‍ജില്‍ വാഹനാപകടത്തില്‍ മരിച്ചു
X

റിയാദ്: മലയാളി യുവാവ് റിയാദിലെ അല്‍ഖര്‍ജില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍മറായി- ഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറി കാസര്‍കോഡ് ചിറ്റാരിക്കല്‍ സ്വദേശി അടിച്ചിലാമ്മാക്കല്‍ റോബിന്‍ സെബാസ്റ്റ്യന്‍ (35) ആണ് മരിച്ചത്. ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മടങ്ങവെ ചൊവ്വാഴ്ച രാത്രി എട്ടോടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് വാഹനത്തിന്റെ ടയര്‍പൊട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഭാര്യ അനു കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സാണ്.

ഭാര്യ ഇന്നലെ രാത്രിയോടെ മൂന്നാമത്തെ കുട്ടിക്ക് ജന്‍മം നല്‍കിയിരുന്നു. ചിറ്റാരിക്കലിലെ റിട്ട. അധ്യാപക ദമ്പതിമാരായ അടിച്ചിലാമ്മാക്കല്‍ സെബാസ്റ്റിയന്റെയും സെലിന്റെയും മകനാണ് റോബിന്‍. മക്കള്‍: ഫ്രാന്‍സിസ്, ദേവസ്യ. സഹോദരങ്ങള്‍: ആല്‍ബിന്‍ (ആസ്‌ത്രേലിയ), മെറിന്‍ (ബംഗളൂരു). മൃതദേഹം കിങ്ഖാലിദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

Next Story

RELATED STORIES

Share it