ദമാം എയര്‍പ്പോര്‍ട്ട് ബില്‍ഡിങ്ങില്‍ നിന്ന് വീണ് മലപ്പുറം സ്വദേശി മരണപ്പെട്ടു
ദമാം: ദമാം എയര്‍പ്പോര്‍ട്ട് ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്ന് വീണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മരണപ്പെട്ടു. 39 വയസായിരുന്നു. കഴിഞ്ഞ ദിവസം ഇന്റിഗോ വിമാനത്തില്‍ നാട്ടിലേക്ക് വരാന്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയതായിരുന്നു. എന്നാല്‍ എമിഗ്രേഷന്‍ സെക്ഷനില്‍ നിന്ന് യാത്ര നടത്താന്‍ കഴിയില്ലെന്ന സാഹചര്യമുണ്ടായി. ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ദമാമില്‍ താമസിച്ചിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 23 ന് എല്ലാവരും നാട്ടില്‍ വന്നിരുന്നു.
തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ശിഹാബ് മാത്രം ദമാമിലേക്ക് പോയതായിരുന്നു. 17 വര്‍ഷത്തോളമായി പ്രവാസിയാണ്. പരേതനായ മാണിക്കത്തൊടി കുഞ്ഞാലന്റെ മകനാണ്.
ഒലിങ്കരയിലെ പരേതയായ പൊട്ടച്ചിറ സഫിയയാണ് മാതാവ്. ഭാര്യ :തോട്ടേക്കാട് സഫ്‌റീന. മക്കള്‍ : 1. സന്‍ഹ സഫിയ (9), 2. ഷഹ്‌സാന്‍ (6). സഹോദരിമാര്‍- ഫൗസിയ, ഫസീന.
RELATED STORIES
ആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ
17 Aug 2024 4:31 PM GMTകേരളത്തിനെതിരേ ലേഖനങ്ങളെഴുതാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു; വയനാട്...
6 Aug 2024 1:17 PM GMTമുണ്ടക്കൈ ദുരന്തഭൂമിയില്‍ അതിശക്തമായ മഴ; രക്ഷാപ്രവര്‍ത്തകരെ...
1 Aug 2024 11:51 AM GMTകോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടല്‍; ഒരാളെ കാണാനില്ല; മലയങ്ങാട് പാലം...
30 July 2024 5:31 AM GMT