Gulf

കെഎം ബഷീറിന്റ കുടുംബത്തിന് എംഎ യൂസുഫലി 10 ലക്ഷം നല്‍കും

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച് വാഹനം ഇടിച്ച് മരണപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി

കെഎം ബഷീറിന്റ കുടുംബത്തിന് എംഎ യൂസുഫലി 10 ലക്ഷം നല്‍കും
X

അബുദാബി: സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച് വാഹനം ഇടിച്ച് മരണപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് എം എ യൂസുഫലി അറിയിച്ചു. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസുഫലി പറഞ്ഞു. തുക ഉടന്‍ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയം റോഡില്‍ വെച്ചാണ് അപകടം നടന്നത്.

Next Story

RELATED STORIES

Share it