Gulf

കായംകുളം പ്രവാസി കൂട്ടായ്മ ഡിജിറ്റല്‍ മെംബര്‍ഷിപ്പ് കാര്‍ഡ് ലോഞ്ചിങ്ങും മെമ്പേഴ്‌സ്‌നൈറ്റും ശ്രദ്ധേയമായി

കായംകുളം പ്രവാസി കൂട്ടായ്മ ഡിജിറ്റല്‍ മെംബര്‍ഷിപ്പ് കാര്‍ഡ് ലോഞ്ചിങ്ങും മെമ്പേഴ്‌സ്‌നൈറ്റും ശ്രദ്ധേയമായി
X

മനാമ: കായംകുളം പ്രവാസി കൂട്ടായ്മയുടെ ഡിജിറ്റല്‍ മെംബര്‍ഷിപ്പ് കാര്‍ഡ് ലോഞ്ചിങ്ങും മെമ്പേഴ്‌സ് നൈറ്റും മോണ ലോഞ്ചില്‍ നടന്നു. ബഹ്‌റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനില്‍ ഐസകിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന്ജനറല്‍ സെക്രട്ടറിരാജേഷ് ചേരാവള്ളി സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി.

സാമൂഹിക പ്രവര്‍ത്തകന്‍ കെ ടി സലിം,ഹരീഷ് നായര്‍, ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കോ-ഓഡിനേറ്ററുമായ ജയേഷ്താന്നിക്കല്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഡോട്ട്‌സ് മീഡിയ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ ഡിജിറ്റല്‍ കാര്‍ഡിനെക്കുറിച്ച് വിശദീകരിച്ചു. കായംകുളം പ്രവാസി കൂട്ടായ്മഎക്‌സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍ ആര്‍ പിള്ള, മനോജ് ഗോപാലന്‍, അനൂപ്, ശ്യാം കൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഗണേഷ് നമ്പൂതിരി പ്രോഗ്രാം നിയന്ത്രിച്ചു. ചടങ്ങിനോടനുബന്ധിച്ച് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരി പരിപാടികളും അരങ്ങേറി.

Next Story

RELATED STORIES

Share it