Gulf

ജിസിസി ഉച്ചകോടി ജനുവരി അഞ്ചിന് ആരംഭിക്കും: കുവൈത്ത് മന്ത്രി

വര്‍ഷങ്ങളായി രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കവും, തുടര്‍ന്നുണ്ടായ ഖത്തര്‍ ഉപരോധവുമാണ് ഉച്ചകോടി ജനുവരിയിലേക്ക് നീളാന്‍ ഇടയായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ജിസിസി ഉച്ചകോടി ജനുവരി അഞ്ചിന് ആരംഭിക്കും: കുവൈത്ത് മന്ത്രി
X

കുവൈത്ത് സിറ്റി: സൗദി ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് അറബ് വാര്‍ഷിക ഉച്ചകോടി ജനുവരി അഞ്ചിന് ആരംഭിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസര്‍ അല്‍ സബാഹ് പറഞ്ഞു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. സാധാരണ ഉച്ചകോടി ഡിസംബറിലാണ് നടക്കാറുള്ളത്.

വര്‍ഷങ്ങളായി രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കവും, തുടര്‍ന്നുണ്ടായ ഖത്തര്‍ ഉപരോധവുമാണ് ഉച്ചകോടി ജനുവരിയിലേക്ക് നീളാന്‍ ഇടയായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 2017ലെ ഉപരോധത്തെ തുടര്‍ന്ന് ഖത്തര്‍ നേതൃത്വം പങ്കെടുക്കാതിരുന്ന ഉച്ചകോടിയില്‍ മുഴുവന്‍ രാഷ്ട്ര തലവന്മാരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൂന്ന് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2017 ജൂണില്‍ ബഹ്‌റൈന്‍, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറുമായി ഗതാഗത, വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കുകയായിരുന്നു.

അതേസമയം, ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it