കൊടുംചൂട്: കുവൈത്തില്‍വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ് വര്‍ധന
കുവൈത്ത് സിറ്റി: കൊടുംചൂട് അനുഭവപ്പെടുന്ന കുവൈത്തില്‍ വൈദ്യുതിഉപഭോഗത്തിലും റെക്കോര്‍ഡ് വര്‍ധന. കടുത്ത ചൂട്കാരണം എയര്‍കണ്ടീഷനുകള്‍ധാരാളമായിപ്രവര്‍ത്തിക്കുന്നതാണ് വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തല്‍. വൈദ്യുതി ഉപഭോഗത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു മൂന്നര ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപോര്‍ട്ട് ചെയ്തത്.
ബുധനാഴ്ച 14360 കിലോവാട്ടാണ് വൈദ്യുതി ഉപഭോഗം. 18000 കിലോവാട്ട് വൈദ്യുതിയാണ് നിലവില്‍ രാജ്യത്തിന്റെ ശരാശരി പ്രതിദിന ഉല്‍പാദനം. എന്നാല്‍ ഉപഭോഗം വര്‍ധിച്ച വൈദ്യുതി വിതരണത്തെ ബാധിക്കില്ലെന്നു ജലം-വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ്അല്‍ ബുഷഹിരി പറഞ്ഞു. വെള്ളം, വൈദ്യുതിഎന്നിവയുടെഉപഭോഗത്തില്‍ മിതത്വം പാലിക്കണമെന്നും ജലം-വൈദ്യുതി മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ഇതിനിടെ കനത്ത ചൂട് കാരണം ഒരാള്‍കൂടി മരിച്ചു. കഴിഞ്ഞ ദിവസം മെസ്സിലയിലാണ്തുറന്നസ്ഥലത്ത്
ഈജിപ്ഷ്യന്‍ തൊഴിലാളി മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. കൊടുംചൂട് കാരണമാണ്
മരണമെന്നു ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
RELATED STORIES
ഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT