സ്വദേശി വല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു; വിദേശികളായ ജീവനക്കാരില്‍ പകുതിപ്പേരെയും പെരുന്നാളിന് ശേഷം പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന അന്‍പത് ശതമാനം വിദേശികളെ പിരിച്ചു വിടാന്‍ മന്ത്രി വലിദ് അല്‍ ജാസിം ഉത്തരവിട്ടത്.

കുവൈത്ത് സിറ്റി: ചെറിയ പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ കുവൈത്ത് മുനിസിപ്പാലിറ്റി ഒഴിവാക്കും. മന്ത്രി വലിദ് അല്‍ ജാസിമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗം കൂടിയായാണ് നടപടി.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന അന്‍പത് ശതമാനം വിദേശികളെ പിരിച്ചു വിടാന്‍ മന്ത്രി വലിദ് അല്‍ ജാസിം ഉത്തരവിട്ടത്. ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചു. എഞ്ചനീയര്‍മാര്‍, നിയമവിദഗ്ദര്‍, സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കടക്കം ജോലി നഷ്ടമാകും. പെരുന്നാളിന് ശേഷമാകും ഒഴിവാക്കല്‍ നടപടി ആരംഭിക്കുക.
നിലനിര്‍ത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ സമര്‍പ്പിക്കണം. പുതിയതായി വിദേശികളെ മുന്‍സിപ്പാലിറ്റിയില്‍ നിയമിക്കുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി.
RELATED STORIES
ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT