Gulf

കുവൈത്ത്: മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും ബില്ലുകള്‍ അറബിയിലാവണം

ഫാര്‍മസികള്‍, ഫുഡ് സപ്ലിമെന്റ് ഷോപ്പുകള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇന്‍വോയ്‌സുകള്‍ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം.

കുവൈത്ത്: മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും ബില്ലുകള്‍ അറബിയിലാവണം
X

കുവൈത്ത്: കുവൈത്തില്‍ മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും ബില്ലുകള്‍ അറബി ഭാഷയിലായിരിക്കണമെന്നു ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഫാര്‍മസികള്‍, ഫുഡ് സപ്ലിമെന്റ് ഷോപ്പുകള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇന്‍വോയ്‌സുകള്‍ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം.

ഉല്‍പന്നത്തിന്റെ ബാച്ച് നമ്പര്‍, ഉപയോഗിക്കാവുന്ന കാലാവധി, പ്രാദേശിക കറന്‍സിയിലുള്ള വില, സ്ഥാപനത്തിന്റെ ഔദ്യോഗിക സീല്‍, വില്‍പനക്കാരന്റെ ഒപ്പ് എന്നിവയും നിര്‍ബന്ധമാണ്. ഉല്‍പന്നം മാറ്റിവാങ്ങുന്നതിനായി അനുവദിക്കുന്ന കാലയളവും ബില്ലില്‍ രേഖപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു. അറബിക്കിനോടൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനുബന്ധമായി ഉപയോഗിക്കുന്നതിനു തടസ്സമില്ല.

ബില്ല് ഇഷ്യു ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള ലഘു വിവരണവും ഉല്‍പന്നത്തിന്റെ വിശദശാംശങ്ങളും ബില്ലില്‍ രേഖപ്പെടുത്തിയിരിക്കണം. സ്വദേശികളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കാര്യക്ഷമമായ നടപ്പാക്കല്‍കൂടി ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവെന്നും ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.

Next Story

RELATED STORIES

Share it