Gulf

പ്രവാസികള്‍ക്ക് കുവൈത്ത് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടങ്ങി

പ്രവാസികള്‍ക്ക് കുവൈത്ത് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടങ്ങി
X

കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് നാട്ടില്‍ നിന്നു കുവൈത്തിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചു. തിരിച്ചു വരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിസാ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍, കുടുംബം കുവൈത്തിലുള്ളവര്‍, ജോലിയില്‍ പുനഃപ്രവേശിക്കാന്‍ ഉള്ളവര്‍, സര്‍വീസ്/ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാന്‍ ഉള്ളവര്‍ തുടങ്ങി വിഭാഗത്തില്‍പ്പെട്ട എല്ലാ പ്രവാസികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. ആവശ്യമുള്ളവര്‍ക്ക് താഴെയുള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
https://forms.gle/sExZK1GKW36BLpVz7

Kuwait Indian Embassy launches registration drive for expatriates

Next Story

RELATED STORIES

Share it