കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പിന്‍വലിച്ച് രാജ്യ വ്യാപകമായി ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി
വൈകീട്ട് 6 മണി മുതല്‍ കാലത്ത് 6 മണി വരെയാണ് കര്‍ഫ്യൂ സമയം.
BY SRF28 May 2020 7:20 PM GMT
X
SRF28 May 2020 7:20 PM GMT
കുവൈത്ത് സിറ്റി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ മെയ് 10 മുതല്‍ ആരംഭിച്ച സമ്പൂര്‍ണ കര്‍ഫ്യൂ പിന്‍വലിച്ച് രാജ്യ വ്യാപകമായി ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് 6 മണി മുതല്‍ കാലത്ത് 6 മണി വരെയാണ് കര്‍ഫ്യൂ സമയം. ഇതിനു പുറമേ വിദേശി താമസ കേന്ദ്രങ്ങളായ ജിലീബ് അല്‍ ശുയൂഖ്, മഹബൂല, ഫര്‍വ്വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന് ഹവല്ലി (സാല്‍മിയ ബ്ലോക്ക് 12) മുതലായ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മെയ് 31 മുതലാണ് പ്രാബല്യത്തില്‍ വരിക. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ജിലീബ് അല്‍ ശുയൂഖ്, മഹബൂല എന്നീ സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏപ്രില്‍ 7 മുതല്‍ ആരംഭിച്ചതാണ്. 31മുതല്‍ മൂന്ന് ആഴ്ച കൂടി തുടരുമെന്നാണ് പുതിയ തീരുമാനം.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT