Gulf

വന്ദേഭാരത് മിഷനില്‍നിന്ന് കുവൈത്തിനെ ഒഴിവാക്കിയത് പുനപ്പരിശോധിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഈ മനുഷ്യത്വരഹിതമായ നിലപാടിനെതിരേ ഇന്ത്യന്‍ എംബസിക്കും കേന്ദ്രസര്‍ക്കാരിനും നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വന്ദേഭാരത് മിഷനില്‍നിന്ന് കുവൈത്തിനെ ഒഴിവാക്കിയത് പുനപ്പരിശോധിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

കുവൈത്ത്: കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ കുവൈത്തില്‍നിന്ന് ഒറ്റവിമാനം പോലുമില്ലാത്തത് കുവൈത്തിലെ ഇന്ത്യന്‍ പൗരന്‍മാരോട് ഇന്ത്യന്‍ സര്‍ക്കാര്‍ കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേന്ദ്രകമ്മിറ്റി.

സ്വകാര്യകമ്പനികള്‍ക്ക് അനുമതി നല്‍കുകയും കുറഞ്ഞ നിരക്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കുന്നത് സ്വകാര്യകോര്‍പറേറ്റുകളെ സഹായിക്കാനെ സാധിക്കൂ. ഇത്തരം നിലപാടില്‍നിന്ന് പിന്‍മാറി നാലാംഘട്ടത്തിലും കുവൈത്തില്‍നിന്ന് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് ഐഎസ്എഫ് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഈ മനുഷ്യത്വരഹിതമായ നിലപാടിനെതിരേ ഇന്ത്യന്‍ എംബസിക്കും കേന്ദ്രസര്‍ക്കാരിനും നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it