കുവൈത്ത്:ഡ്രൈവിങ് ലൈസന്‍സ് രണ്ടു മാസത്തിനകം ഓണ്‍ലൈന്‍ വഴി
രണ്ടു മാസത്തിനുള്ളില്‍ സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. വിദേശികളുടെ ലൈസന്‍സ് വിതരണം തല്‍ക്കാലം നിലവിലെ രീതിയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് വിതരണം ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. വിദേശികളുടെ ലൈസന്‍സ് വിതരണം തല്‍ക്കാലം നിലവിലെ രീതിയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സിവില്‍ ഐഡി കാര്‍ഡ് വിതരണത്തിന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി നടപ്പാക്കിയ സംവിധാനത്തിന് സമാനമായാകും ഓണ്‍ലൈന്‍ വഴിയുള്ള ലൈസന്‍സ് വിതരണവും. ഏഥന്‍സ് ആസ്ഥാനമായ കമ്പനിയാണ് ആവശ്യമായ സാങ്കേതികത ലഭ്യമാക്കുന്നത്.
സെല്‍ഫ് സര്‍വിസ് കിയോസ്‌കുകള്‍ വഴി ഉപയോക്താക്കള്‍ക്ക്ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് നിലവില്‍ വരുന്നത്. ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് വിന്‍ഡോ ഏര്‍പ്പെടുത്തും. 15 സെല്‍ഫ് സര്‍വിസ് കിയോസ്‌കുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലൈസന്‍സ് വിതരണം, പുതുക്കല്‍, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസന്‍സുകള്‍ക്ക് പകരം വാങ്ങിക്കല്‍ എന്നിവയെല്ലാം കിയോസ്‌കുകള്‍ വഴി സാധിക്കും. പുതിയ സംവിധാനത്തിലേക്കു മാറുന്നതോടെ ലൈസന്‍സ് കാര്‍ഡുകള്‍ കൂടുതല്‍ സാങ്കേതികത്തികവും അന്താരാഷ്ട്ര നിലവാരമുള്ളതുമായി മാറും. പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടത്തിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTബഫര്‍സോണ്‍: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല്‍ ഹരജി നല്‍കും
30 Jun 2022 6:42 PM GMTകടലില്‍ അപകടത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
30 Jun 2022 6:15 PM GMTമദ്റസകളല്ല ആര്‍എസ്എസ് ശാഖകളാണ് നിര്‍ത്തലാക്കേണ്ടത്: സുനിതാ നിസാര്‍
30 Jun 2022 3:27 PM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMTമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിന്‍ഡെ; ഉപമുഖ്യമന്ത്രിയായി...
30 Jun 2022 3:02 PM GMT