Gulf

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഏഴ് മരണം കൂടി

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഏഴ് മരണം കൂടി
X

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് ഏഴ് പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 756 ആയി. 775പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതോടെ രോഗംബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 123092ആയി. 725 പേര്‍ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 114116ആയി. ആകെ 8220പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 116 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7874 പേരില്‍ പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 889555ആയി.




Next Story

RELATED STORIES

Share it