കുവൈത്തില്‍ 10 ദിവസത്തിനു ശേഷം വ്യോമ ഗതാഗതം പുനരാരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ 10 ദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യോമ ഗതാഗതം പുനരാരംഭിച്ചു. ഇന്ന് പുലര്‍ച്ചെ മുതലാണു കുവൈത്ത് വിമാനത്താവളം വഴി വിമാനങ്ങള്‍ യാത്ര പുനരാരംഭിച്ചത്. ആഗോള തലത്തില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 21 മുതല്‍ 10 ദിവസത്തേക്ക് കര, വ്യോമ, കടല്‍ മാര്‍ഗങ്ങള്‍ അടച്ചിടാന്‍ കുവൈത്ത് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ജനുവരി 2 മുതല്‍ ഇവ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ വിമാനയാത്ര പുനരാരംഭിച്ചത്. ഇന്ന് പുലര്‍ച്ചെ തുര്‍ക്കി, ദുബയ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായാണ് ആദ്യ വിമാനം എത്തിയത്. ഇന്ന് ആകെ 67 സര്‍വീസുകളാണു ഉള്ളത്. 37 സര്‍വീസുകള്‍ രാജ്യത്തിനു പുറത്തേക്കും 30 സര്‍വീസുകള്‍ രാജ്യത്തിന് അകത്തേക്കും ഇന്ന് ഉണ്ടായിരിക്കും. ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഈ മാസം 31 വരെയുള്ളവ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വിജയവാഡയിലേക്കാണ് എയര്‍ ഇന്ത്യ എക്പ്രസിന്റെ ആദ്യ സര്‍വീസ് നടത്തുന്നത്. ജസീറ എയര്‍വേയ്‌സും കുവൈത്ത് എയര്‍വേയ്‌സും ഇന്നുമുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
Kuwait air traffic resumed after 10 days
RELATED STORIES
വൈദ്യശാസ്ത്ര രംഗം ചൂഷണ മുക്തമാകണമെങ്കില്‍ അഴിച്ചുപണികള്‍ അനിവാര്യം :...
1 Oct 2023 11:18 AM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMT