Gulf

കോഴിക്കോട് സ്വദേശി ദുബയില്‍ കുത്തേറ്റു മരിച്ചു

സംഭവം സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെ

കോഴിക്കോട് സ്വദേശി ദുബയില്‍ കുത്തേറ്റു മരിച്ചു
X

ദുബയ്: ദുബയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാറിലെ നജാത്ത് മന്‍സിലില്‍ ജസീല്‍(32)ആണ് മരിച്ചത്. ദുബയ് അല്‍ഖൂസിലെ അല്‍മനാര്‍ സെന്ററിന് പിറകിലുള്ള താമസ കെട്ടിടത്തിലാണ് സംഭവം. ജസീല്‍ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തില്‍ നിന്ന് കുത്തേറ്റാണ് മരണം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബയ് പോലിസ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

കേസിലെ പ്രതിയും മലയാളിയാണ്. തൊട്ടടുത്ത മുറിയിലുള്ളവര്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചതെന്നാണ് വിവരം. ജസീലിനൊപ്പം താമസിക്കുന്നവര്‍ മദ്യപാനം ചോദ്യംചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീല്‍ തര്‍ക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പോലിസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബയ് അല്‍ റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജസീല്‍ മൂന്ന് വര്‍ഷമായി പ്രവാസിയാണ്.

Next Story

RELATED STORIES

Share it