- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് മല്ലിഖാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അറിയിച്ചതായി കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ വെച്ചായിരുന്നു ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ച നടന്നത്.
രമേശ് ചെന്നിത്തലയുടെ പേര് ആദ്യം പറഞ്ഞത് ഭരണപരമായ പ്രവൃത്തി പരിചയം കൊണ്ടാണ്. ചടുലമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആവശ്യം. കെ സി വേണുഗോപാലിന് അതിന് കഴിയും. താന്‍ എവിടെയും മൈക്ക് വച്ച് പ്രസംഗിച്ചിട്ടില്ല. പ്രചരണം മാധ്യമങ്ങളാണ് നടത്തിയത്. ചര്‍ച്ചകളില്‍ കെ സിയുടെ പേര് മാത്രം മതി എന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ അഭിപ്രായം തുറന്നു പറയാന്‍ പറ്റിയില്ലെങ്കില്‍ താന്‍ എന്തിനാണ് ജീവിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെ സംതൃപ്തനാണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവദാങ്ങള്‍ക്കിടെയാണ് കെ സുധാകരന്‍ പാര്‍ലമെന്റില്‍ വച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായം കെ സുധാകരന്‍ ഖാര്‍ഗെയെ അറിയിക്കുകയായിരുന്നു. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന താല്‍പര്യം കെ സുധാകരന്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പുള്ള മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തെറ്റില്ലെന്നാണ് സുധാകരന്റെ വാദം. അതിനിടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപ ദാസ് മുന്‍ഷി കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, കെ സുധാകരന്‍ ഖാര്‍ഗെ കൂടിക്കാഴ്ചയില്‍ പ്രതികരിക്കാന്‍ കെ സി വേണുഗോപാല്‍ തയ്യാറായിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















