- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദയില്‍ കോഴിക്കോടന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു
ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 11 മണി വരെ ജിദ്ദ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടത്തുന്ന പരിപാടി കോഴിക്കോട് ജില്ല കെഎംസിസിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

ജിദ്ദ: സമകാലികസമൂഹം അഭിമുഖീകരിക്കുന്ന ഭീതിതമായ ഇന്ത്യന്‍ ദേശീയസാഹചര്യങ്ങളെക്കുറിച്ചും അനുബന്ധവിഷയങ്ങളെക്കുറിച്ചും അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഈമാസം 14ന് വെള്ളിയാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജിദ്ദയില്‍ കോഴിക്കോടന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 11 മണി വരെ ജിദ്ദ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടത്തുന്ന പരിപാടി കോഴിക്കോട് ജില്ല കെഎംസിസിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ചരിത്രാതീത കാലം മുതല്‍ ലോകസംസ്‌കൃതികളുടെ ഒട്ടനേകം വിനിമയങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കോഴിക്കോട് നഗരവും പരിസരങ്ങളും എക്കാലവും നിലനിര്‍ത്തിപ്പോന്ന മതസാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക, കലാസാഹിത്യരംഗങ്ങളിലെ പ്രൗഢപാരമ്പര്യങ്ങളുടെ ഏതാനും അടയാളങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതിലൂടെ പുതുതലമുയില്‍ ചരിത്രാവബോധം വളര്‍ത്താന്‍ സാധിക്കുമെന്ന ഉത്തമവിശ്വാസത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘര്‍ഷപൂരിതമായ വര്‍ത്തമാനകാലത്തും ഈ മഹാനഗരവും ഇവിടെ പാര്‍ക്കുന്ന ജനതയും കാത്തുസൂക്ഷിക്കുന്ന മൈത്രിയുടെയും കളങ്കരഹിതമായ സ്‌നേഹസാഹോദര്യങ്ങളുടെയും ഉണര്‍ത്തുപാട്ടും, ചരിത്രപ്രസിദ്ധമായ കടല്‍തീരം, മിഠായി തെരുവ്, ടിപ്പുസുല്‍ത്താന്റെ പടയോട്ട സ്മൃതികള്‍ ഉണര്‍ത്തുന്ന പട്ടാളപ്പള്ളി, പാളയം, മാപ്പിള സാഹിത്യചരിത്രത്തിന്റെ താഴ് വേരുറപ്പിച്ച കുറ്റിച്ചിറ പള്ളി, സാമൂതിരിവാഴ്ചകാലത്തിന്റെ ഓര്‍മകള്‍ അലയടിക്കുന്ന പാനയോഗ്യമായ തണ്ണീര്‍തടം, മാനാഞ്ചിറ തുടങ്ങി അനേകം നഗരവീക്ഷണങ്ങളും സാംസ്‌കാരികചിഹ്നങ്ങളും ഒരുക്കുന്നു. കൂടാതെ കോല്‍ക്കളി, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങി തനിമയാര്‍ന്ന കലാരൂപങ്ങളുടെ പ്രദര്‍ശനം, വടംവലി മല്‍സരം, കുരുന്നുപ്രതിഭകള്‍ക്കായി ചിത്ര രചനാ മല്‍സരങ്ങള്‍, മൈലാഞ്ചിയിടല്‍ മത്സരം, ഫണ്‍ ഗെയിംസ്, കുടുംബിനികള്‍ക്കായി പാചകമത്സരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രവാസി സമൂഹത്തിന് ഗൃഹാതുരത്വമുണര്‍ത്തുന്ന ദൃശ്യാനുഭവങ്ങള്‍ ഒരുക്കുന്ന 'ഫെസ്റ്റ്' പുതുതലമുറയിലെ അംഗങ്ങള്‍ക്ക് ജന്‍മദേശത്തിന്റെ സാംസ്‌കാരിക ചരിത്രപഠനമേഖലകളിലേക്കു തുറക്കുന്ന അപൂര്‍വദൃശ്യ, ശ്രാവ്യവിസ്മയങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും. വര്‍ത്തമാന ഇന്ത്യന്‍ മതേതര ജനാധിപത്യസമൂഹം നേരിടുന്ന പൗരത്വനിഷേധ പ്രതിസന്ധികള്‍ക്കെതിരേ സംഘടിപ്പിക്കുന്ന 'സമര ജ്വാല'യും ജിദ്ദയിലെ കോഴിക്കോട്ടുകാരായ വ്യാപാരി വ്യവസായി പ്രമുഖര്‍ക്കായി ഒരുക്കുന്ന ആദരവും ഇതിന്റെ ഭാഗമായുണ്ടാവുമെന്ന് സംഘാടകരായ അബ്ദുല്ലത്തീഫ് കളരാന്‍തിരി, ടി സി മൊയ്തീന്‍ കോയ, ടി കെ അബ്ദുറഹ്മാന്‍, ഇബ്രാഹിം കൊല്ലി, എന്‍ പി അബ്ദുല്‍ വഹാബ്, അസ്സന്‍ കോയ പെരുമണ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















