ജുബൈല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലില്‍ കൊല്ലം സ്വദേശി നാട്ടിലേയ്ക്ക്
നാട്ടില്‍ പോവാന്‍ എക്‌സിറ്റ് അടിക്കുകയും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് ജുബൈല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇടപെടുന്നത്.

ജുബൈല്‍ (സൗദി അറേബ്യ): മാസങ്ങള്‍ നീണ്ട ദുരിതജീവിതത്തിന് വിരാമംകുറിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലില്‍ കൊല്ലം സ്വദേശി നിസാം നാടണഞ്ഞു. ഏകദേശം എട്ടുമാസത്തോളമായി ജുബൈലിലെ ഒരു സ്വദേശിയുടെ കീഴില്‍ ഡ്രൈവറായി ജോലിചെയ്തുവന്ന നിസാമിന് കഴിഞ്ഞ കുറച്ചുമാസമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നു മാത്രമല്ല, മാനസിക പീഡനങ്ങള്‍കൂടി സഹിക്കേണ്ടിവന്നു. ആദ്യത്തെ മൂന്നുമാസം ശമ്പളം തന്നതൊഴിച്ചാല്‍ പിന്നീടുള്ള മാസങ്ങളില്‍ 500 റിയാല്‍ മാത്രമാണ് കിട്ടിക്കൊണ്ടിരുന്നത്.
നാട്ടില്‍ പോവാന്‍ എക്‌സിറ്റ് അടിക്കുകയും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് ജുബൈല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇടപെടുന്നത്. സോഷ്യല്‍ ഫോറം ദമ്മാം സ്റ്റേറ്റ് കമ്മിറ്റി നടപ്പാക്കുന്ന 'നാട്ടിലേക്ക് ഒരു ടിക്കറ്റ്' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിന് ടിക്കറ്റ് നല്‍കുകയും ചെയ്തു. സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ ഹംസക്കോയ, ഉനൈസ്, മുനവ്വിര്‍ എന്നിവരാണ് വേണ്ട സഹായങ്ങള്‍ നല്‍കിയത്.
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്‍ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMT