ഇ അഹമ്മദിന്റെ നയതന്ത്രജ്ഞത മാതൃകാപരമെന്ന് സൗദിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന
ഇ അഹമ്മദ് ലോകത്തിനു കാണിച്ചുതന്ന വേറിട്ട നയതന്ത്രജ്ഞത രാഷ്ട്രീയക്കാരും ഭരണ വിശാരദരും പഠനവിധേയമാക്കേണ്ടതാണെന്ന് സൗദിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറഞ്ഞു. 'നയതന്ത്ര ഇതിഹാസം ഇ അഹമദ്' എന്ന തലകെട്ടില്‍ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ബോംബെ ഡിലൈറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഖാലിദ് അല്‍ മഈന.
ജിദ്ദ: അന്തരിച്ച കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയ നേതാവുമായിരുന്ന ഇ അഹമ്മദ് ലോകത്തിനു കാണിച്ചുതന്ന വേറിട്ട നയതന്ത്രജ്ഞത രാഷ്ട്രീയക്കാരും ഭരണ വിശാരദരും പഠനവിധേയമാക്കേണ്ടതാണെന്ന് സൗദിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറഞ്ഞു. 'നയതന്ത്ര ഇതിഹാസം ഇ അഹമദ്' എന്ന തലകെട്ടില്‍ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ബോംബെ ഡിലൈറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഖാലിദ് അല്‍ മഈന. ഇ അഹമ്മദിന്റെ അനിതരസാധാരണമായ നയതന്ത്രജ്ഞതക്കുദാഹരണമാണ് സൗദി ഭരണാധികാരിയായിരുന്നു കിംഗ് അബ്ദുല്ലയെ ഇന്ത്യയിലെത്തിച്ചതും വിമാനമിറങ്ങിയ ഉടനെ 'എന്റെ രണ്ടാമത്തെ വീടാണ് ഇന്ത്യ' എന്ന് പറയിച്ചതും. കേരളീയര്‍ അദ്ദേഹത്തെ സ്മരിക്കുന്നതോടൊപ്പം അദ്ദേഹം എങ്ങനെയാണ് ഈ വിജയപീഠത്തിലേക്ക് നടന്ന് കയറിയതെന്ന് പഠിക്കുകയും ആ മാതൃക ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്നും അല്‍ മഈന സദസിനോട് ആവിശ്യപ്പെട്ടു. സെമിനാറില്‍ കെഎംസിസി പ്രസിഡന്റ് പിഎംഎ ഗഫൂര്‍ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. അറബ് ന്യൂസ് മാനേജിങ് എഡിറ്റര്‍ സിറാജ് വഹാബ്, ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍, വൈസ് പ്രസിഡന്റ് നാസര്‍ കാടാമ്പുഴ, ഓര്‍ഗ: സെക്രട്ടറി കെ.ടി. ജുനൈസ്, ജെ.എന്‍.എച്ച് മാനേജിംഗ് ഡയറക്ടര്‍ വി.പി. മുഹമ്മദാലി, പ്രഫ. ഇസ്മാഈല്‍ മരുതേരി, ദീര്‍ഗ്ഗകാലം ചന്ദ്രികയുടെ ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്ന കെ. മുഹമ്മദ് കുട്ടി, കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, വൈസ്: പ്രസിഡണ്ട് റസാഖ് മാസ്റ്റര്‍, നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റഊഫ്, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹക്കീം പാറക്കല്‍, ഫിറ്റ് പ്രതിനിധി മുസ്തഫ വാക്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ഖുര്‍ആന്റെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയാറാക്കി മസ്ജിദുന്നബവി ലൈബ്രറിയിലേക്ക് സംഭാവന ചെയത പെരിന്തല്‍മണ്ണ സ്വദേശി മമ്മദ് ചാത്തോലിപറമ്പിലിനെയും, നാലായിരത്തില്‍ കൂടുതല്‍ രാഷ്ട്രീയ, സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തുന്ന വിവിധ ഗാനങ്ങള്‍ രചിച്ച മന്‍സൂര്‍ കിളിനക്കോടിനെയും ചടങ്ങില്‍ ആദരിച്ചു. 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി സ്ഥാപക സാരഥി അബ്ദുല്‍ മജീദ് പൊന്നാനിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.
പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ കെ.സി. അബ്ദുറഹിമാന്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, സി.സി. കരീം, എ.കെ. ബാവ, നാസര്‍ മച്ചിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ സിദ്ധീഖ് ഹസന്‍ ബാബു, വി.പി. ഉനൈസ്, സീതി കൊളക്കാടന്‍, ഇല്‍യാസ് കല്ലിങ്ങല്‍, അബ്ബാസ് വേങ്ങൂര്‍, സാബില്‍ മമ്പാട്, സുല്‍ഫീക്കര്‍ ഒതായി, അബ്ദുല്‍ ഗഫൂര്‍ അമ്പലക്കുത്ത്, വി.വി അഷ്‌റഫ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി ജലാല്‍ തേഞ്ഞിപ്പലം നന്ദി പറഞ്ഞു.
RELATED STORIES
യു എസ് ഓപ്പണ് വനിതാ കിരീടം അരീന സബലേങ്കയ്ക്ക്
8 Sep 2024 3:06 AM GMTയു എസ് ഓപ്പണ്; അല്കാരസിന് പിറകെ ജോക്കോവിച്ചും പുറത്ത്
31 Aug 2024 4:40 AM GMTയുഎസ് ഓപ്പണില് അട്ടിമറി; കാര്ലോസ് അല്കാരസ് പുറത്ത്
30 Aug 2024 11:32 AM GMTതുടര്ച്ചയായ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പണ് വനിതാ കിരീടം ഇഗാ...
8 Jun 2024 3:09 PM GMTചരിത്രം കുറിച്ച് ബൊപ്പണ്ണ; 43ാം വയസില് ഗ്രാന്ഡ്സ്ലാം കിരീടം
27 Jan 2024 4:00 PM GMTരോഹന് ബൊപ്പണ്ണ ഓസ്ട്രേലിയന് ഓപ്പണ് ഫൈനലില്
25 Jan 2024 5:08 AM GMT