ഖാലിദിയ ആര്‍പിഎം സോക്കര്‍ മേള ഫെബ്രുവരി 8ന്
ഫുട്‌ബോള്‍ കൂട്ടായ്മയായ ഖാലിദിയ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആര്‍പിഎം സോക്കര്‍ മേള ഫെബ്രുവരി 8ന് നടക്കും.
ദമ്മാം: ഫുട്‌ബോള്‍ കൂട്ടായ്മയായ ഖാലിദിയ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആര്‍പിഎം സോക്കര്‍ മേള ഫെബ്രുവരി 8ന് നടക്കും. ദമ്മാം അല്‍ഹദഫ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മേളയില്‍ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കീഴിലുള്ള 16 പ്രമുഖ ടീമുകള്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനവും ഫിക്‌സ്ച്ചര്‍ റിലീസും ജനുവരി 31ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഏഴ് വരാന്ത്യദിനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ സൗദി റഫറിമാരായിരിക്കും നിയന്ത്രിക്കുക. യുഎഇ ആരോഗ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍പിഎം മുഖ്യ പ്രായോജകരായ മേളയില്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് െ്രെപസ് മണിയും ആര്‍പിഎം സൂപ്പര്‍ കപ്പും, രണ്ടാം സ്ഥാനക്കാര്‍ക്ക് െ്രെപസ് മണിയോടൊപ്പം ട്രോഫിയും സമ്മാനിക്കും.
ടൂര്‍ണമെന്റിന്റെ സംഘാടനത്തിന് തോമസ് തൈപറമ്പില്‍ ചെയര്‍മാനായും മന്‍സൂര്‍ മങ്കട കണ്‍വീനറായും റഷീദ് മാളിയേക്കല്‍ ടൂര്‍ണമെന്റ് കോഒര്‍ഡിനേറ്ററുമായുമുള്ള കമ്മിറ്റി രൂപീകരിച്ചു. ടൂര്‍ണമെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ അഷ്‌റഫ് അലി മേലാറ്റൂര്‍ (055 7980189), പ്രശാന്ത് അരുമന്‍ (053 5958832) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ വില്‍ഫ്രഡ് ആന്‍ഡ്‌റൂസ്, മന്‍സൂര്‍ മങ്കട, തോമസ് തൈപറമ്പില്‍, റഷീദ് വേങ്ങര, റഷീദ് മാളിയേക്കല്‍, റഊഫ് അരീക്കോട് സംബന്ധിച്ചു.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT