യുഎഇയില്‍ മലയാളി ഡോക്ടര്‍ക്ക് ഗോള്‍ഡന്‍ വിസ; അപൂര്‍വ നേട്ടം കാസര്‍കോട് സ്വദേശിക്ക്
കാസര്‍കോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ സി എച്ച് അബ്ദുല്‍ റഹ്മാനാണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്.
ദുബയ്:യുഎഇയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ നിസ്തുല സേനവമര്പ്പിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ മലയാളിയും.കാസര്‍കോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ സി എച്ച് അബ്ദുല്‍ റഹ്മാനാണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്.
കൊവിഡ് കാലത്തെ സേവനങ്ങള്‍ക്ക് യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ദുബയ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു.212 ഡോക്ടര്‍മാര്‍ക്കാണ് ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. യുഎഇയില്‍ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
17 വര്‍ഷമായി യുഎഇയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ ദുബയ് ലത്തീഫാ ആശുപത്രിയില്‍ ശിശു രോഗവിദഗ്ധനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ അലിഗഢ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഡി കരസ്ഥമാക്കിയത്. പിന്നീട് ഇംഗ്ലണ്ടിലെ റോയല്‍ കോളജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തില്‍ നിന്ന് ബിരുദവും(എംആര്‍സിപിസിഎച്ച്) നേടി.
പരേതനായ പി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. ഷമീമയാണ് ഭാര്യ. മകന് മുഹമ്മദ് നിഹാല്‍ കെ എസ് ഹെഗ്ഡെ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. വിദ്യാര്‍ത്ഥികളായ അഹ്മദ് സെയിന്‍, ഹയാ ഫാത്തിമ, ഹലീമ എന്നിവരാണ് മറ്റ് മക്കള്‍.
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT