പ്രവാസികളോട് സര്‍ക്കാരുകള്‍ തുടരുന്ന ക്രൂരമായ നിലപാടുകള്‍ അവസാനിപ്പിക്കുക: കേരള സാംസ്‌കാരിക വേദി അബുദബി
പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാരും, കേരളീയരായ പ്രവാസികള്‍ നാടണയുന്നതു തടയുന്ന നടപടികളുമായി നില്‍ക്കുന്ന ഇടതു സര്‍ക്കാരും കഷ്ടതയനുഭവിക്കുന്ന പ്രവാസികളെ ഒരേപോല ദുരിതത്തിലാക്കുകയാണ്.

അബുദബി: ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍, പുറപ്പെടുന്ന രാജ്യത്തു നിന്ന് സ്വന്തം ചെലവില്‍ കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്നുള്ള സാക്ഷ്യപത്രം സഹിതം മാത്രമേ യാത്ര ചെയ്യാവൂ എന്ന തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കേരള സാംസ്‌കാരിക വേദി അബുദബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വന്ദേഭാരത് മിഷന് ഇല്ലാത്ത ഈ പുതിയ നിബന്ധനകള്‍ പ്രവാസികളുടെ മടങ്ങിവരവിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാരും, കേരളീയരായ പ്രവാസികള്‍ നാടണയുന്നതു തടയുന്ന നടപടികളുമായി നില്‍ക്കുന്ന ഇടതു സര്‍ക്കാരും കഷ്ടതയനുഭവിക്കുന്ന പ്രവാസികളെ ഒരേപോല ദുരിതത്തിലാക്കുകയാണ്.
ജോലിയും ബിസിനസ്സും നഷ്ടപ്പെട്ടതിനാല്‍ വരുമാനമില്ലാതെ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കാനും സര്‍ക്കാരുകളുടെ ക്രൂരനടപടികളാല്‍ സ്വന്തം നാട്ടിലേക്ക് പോകാനും വയ്യാത്ത അവസ്ഥയിലായ പതിനായിരക്കണക്കിന് പ്രവാസികള്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നേടുക ഗള്‍ഫില്‍ അപ്രായോഗികമാണ്. ചാര്‍ട്ടേഡ് വിമാനം ആയതു കൊണ്ടു മാത്രം ഇവര്‍ കൊവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറയുന്നത് ക്രൂരതയാണ്. മറ്റു വിമാനങ്ങളില്‍ ആളുകളെ കൊണ്ടു വരുന്നത് പോലെ അവിടെ പ്രാഥമിക പിരശോധന നടത്തി ഇവരെയും കൊണ്ടു വരണം. എന്നിട്ട് ഇവിടെ ആവശ്യമായ പരിശോധനകളും നടത്തുകയും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടികള്‍ക്ക് വിധായരാക്കുകയും വേണം.
വാചകക്കസര്‍ത്തുകള്‍ പകരം നാടിന്റെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായ പ്രവാസികളെ മാന്യമായി സ്വീകരിക്കാന്‍ സര്‍ക്കാര്‍തയ്യാറാവണമന്നും ഈ ദുരിതക്കാലത്തു പ്രവാസികളോട് തുടരുന്ന ക്രൂരമായ നടപടികള്‍ മാറ്റി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ മനസ്സ് കാട്ടണമെന്നും പ്രസ്!താവനയില്‍ ആവശ്യപ്പെട്ടു.
അതോടൊപ്പം വിദേശ രാജ്യങ്ങളില്‍ ദുരിതംപേറി മരിച്ചുവീഴുന്ന പ്രവാസികളുടെ കുടുംബങ്ങളോട് കാരുണ്യ പൂര്‍ണമായ സമീപനം കൈകൊള്ളണമെന്നും ആശ്രിതര്‍ക്ക് ജോലി, ധന സഹായം എന്നിവ ഉടന്‍ പ്രഖ്യാപിക്കണമെന്നും കേരള സാംസ്‌ക്കാരിക വേദി നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT