Gulf

കേരളാ പ്രവാസിഫോറം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കേരളാ പ്രവാസിഫോറം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
X

ദുബയ്: കേരളാ പ്രവാസിഫോറം റാസല്‍ഖൈമയുടെ അഭിമുഖ്യത്തില്‍ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷങ്ങള്‍ നടത്തി. ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് എ സലിം ഉദ്ഘാടനം ചെയ്തു. നമ്മുടെ പൂര്‍വികന്‍ ത്യാഗോജ്വലമായ സമരങ്ങളിലുടെ അവരുടെ ജീവനും ജീവിതവും നല്‍കി നേടിത്തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ മഹത്തായ ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാന്‍ നാം സദാ സജ്ജരായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹൈദര്‍ നന്നമുക്ക് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായിരുന്നു. അനൂബ് എളമന, നൗഫല്‍ കല്ലിങ്കല്‍ സംസാരിച്ചു. കുട്ടികള്‍ക്കായി നടത്തിയ വിവിധ കലാമല്‍സരങ്ങള്‍ക്ക് സ്വലാഹുദ്ദീന്‍, നിഷാദ്, ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it