കേരള ഗവര്‍ണര്‍ക്ക് ബിജെപി പ്രസിഡന്റിന്റെ സ്വരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഇരിക്കുന്ന പദവിയുടെ മഹത്വം തിരിച്ചറിയാതെ, ബിജെപി സര്‍ക്കാറിന് വേണ്ടി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ഗവര്‍ണര്‍ പദവിയോടുള്ള അനാദരവ് ആണെന്നും യോഗം ചൂണ്ടിക്കാട്ടി.

കേരള ഗവര്‍ണര്‍ക്ക് ബിജെപി പ്രസിഡന്റിന്റെ സ്വരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

അല്‍ഖോബാര്‍: കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ സ്വരമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി. ഇരിക്കുന്ന പദവിയുടെ മഹത്വം തിരിച്ചറിയാതെ, ബിജെപി സര്‍ക്കാറിന് വേണ്ടി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ഗവര്‍ണര്‍ പദവിയോടുള്ള അനാദരവ് ആണെന്നും യോഗം ചൂണ്ടിക്കാട്ടി.

സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയി മന്‍സൂര്‍ പൊന്നാനിയേയും സെക്രട്ടറിയായി അഹമ്മദ് കബീറിനേയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി ഷെരീഫ് കോട്ടയത്തേയും ജോ. സെക്രട്ടറിയായി ഹബീബ് കൊടുവള്ളിയേയും തിരഞ്ഞെടുത്തു.സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ്കമ്മിറ്റി ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു. അബ്ദുല്‍ റഹീം വടകര, അസ്‌കര്‍ തിരുനാവായ, അഷ്‌റഫ് പാലക്കാട്, അമീന്‍ ബീമാപള്ളി സംസാരിച്ചു.

RELATED STORIES

Share it
Top