Gulf

കെഫാക്- കെവാല്യൂ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കമാവും

എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് 2.30 മുതല്‍ രാത്രി 9 മണി വരെ മിശ്‌രിഫിലുള്ള കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഫഌഡ്‌ലിറ്റ് സ്‌റ്റേഡിയത്തിലാണ് മല്‍സരം. കുവൈത്തിലെ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയില്‍ കെഫാകില്‍ രജിസ്റ്റര്‍ ചെയ്ത 800 ല്‍പരം മലയാളി താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി ബൂട്ടണിയും.

കെഫാക്- കെവാല്യൂ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കമാവും
X

മിശ്‌രിഫ്: കേരള എക്‌സ്പാറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈത്ത് കെവാല്യൂവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കമാവും. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് 2.30 മുതല്‍ രാത്രി 9 മണി വരെ മിശ്‌രിഫിലുള്ള കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഫഌഡ്‌ലിറ്റ് സ്‌റ്റേഡിയത്തിലാണ് മല്‍സരം. കുവൈത്തിലെ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയില്‍ കെഫാകില്‍ രജിസ്റ്റര്‍ ചെയ്ത 800 ല്‍പരം മലയാളി താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി ബൂട്ടണിയും.

രണ്ടരമാസക്കാലം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ തിരുവനന്തപുരം, ഏറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലാ ടീമുകളോടൊപ്പം ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ ടീമുകള്‍ ഉള്‍പ്പെടുന്ന സതേണ്‍ കേരളയും 2 ഗ്രൂപ്പുകളിലായി ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ ഏറ്റുമുട്ടും. കേരളത്തിലെയും പ്രവാസി ഫുട്‌ബോളിലെയും പ്രശസ്ത താരങ്ങളായിരുന്ന വെറ്ററന്‍സ് കളിക്കാര്‍ അണിനിരക്കുന്ന മാസ്‌റ്റേര്‍സ് ലീഗും, യുവരക്തങ്ങള്‍ കൊമ്പുകോര്‍ക്കുന്ന സോക്കര്‍ ലീഗുമായാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകളില്‍നിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്ന 4 ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. അന്തര്‍ജില്ലാ സോക്കര്‍ ലീഗില്‍ ഇന്ത്യയിലെ വിവിധ പ്രഫഷനല്‍ ക്ലബ്ബുകളായ സെസ ഗോവ, മുംബൈ എഫ്‌സി, എഫ്‌സി കൊച്ചിന്‍, വിവകേരള, ടൈറ്റാനിയം, സെന്‍ട്രല്‍ എക്‌സൈസ്, എസ്ബിടി തുടങ്ങിയവയിലും കേരളത്തിലെ സെവന്‍സ് ഫുട്‌ബോളിലും യൂനിവേഴ്‌സിറ്റി തലങ്ങളിലും തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി അണിനിരക്കും. മല്‍സരത്തില്‍ മാറ്റുരയ്ക്കുന്ന ജില്ലാ ടീമുകള്‍ക്ക് മൂന്ന് അതിഥിതാരങ്ങളെ പങ്കെടുപ്പിക്കന്‍ ഇക്കുറി അവസരമുണ്ടാവും.

എല്ലാ വെള്ളിയാഴ്ചകളിലും 2.30 മുതല്‍ ഇരുകാറ്റഗറിയിലുമായി 4 മല്‍സരങ്ങള്‍ വീതം നടക്കും. കുവൈത്തിലെ ജില്ലാ അസോസിയേഷന്‍ ഭാരവാഹികള്‍, മലയാളി പൗരപ്രമുഖര്‍, കുവൈത്തിലെ മലയാളി ബിസിനസ് പ്രമുഖര്‍, കേഫാക് സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കിക്കോഫ്. ഉദ്ഘാടനമല്‍സരത്തില്‍ മാസ്‌റ്റേര്‍സ് ലീഗില്‍ തൃശൂര്‍ കോഴിക്കോടിനെയും മലപ്പുറം കണ്ണൂരിനെയും തിരുവനന്തപുരം കാസര്‍ഗോഡിനെയും സതേണ്‍ കേരള എറണാകുളത്തിനെയും നേരിടും. സോക്കര്‍ ലീഗില്‍ തിരുവനന്തപുരം കോഴിക്കോടുമായും മലപ്പുറം സതേണ്‍ കേരളയുമായും വയനാട് എറണാകുളവുമായും കണ്ണൂര്‍ തൃശൂരുമായും ഏറ്റുമുട്ടും.

Next Story

RELATED STORIES

Share it