അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി: കല കുവൈറ്റ് അപലപിച്ചു
സാര്‍വദേശീയ തലത്തില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ സാംസ്‌കാരികപ്രവര്‍ത്തകനാണ് അടൂര്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന 'ആള്‍ക്കൂട്ട' കൊലപാതകങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണകള്‍ക്കുമെതിരേ നിലപാടെടുത്തതാണ് സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത്.
കുവൈത്ത് സിറ്റി: വിഖ്യാത ചലച്ചിത്രസംവിധായകനും സാംസ്‌കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരേ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണിയെ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അപലപിച്ചു. സാര്‍വദേശീയ തലത്തില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ സാംസ്‌കാരികപ്രവര്‍ത്തകനാണ് അടൂര്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന 'ആള്‍ക്കൂട്ട' കൊലപാതകങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണകള്‍ക്കുമെതിരേ നിലപാടെടുത്തതാണ് സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത്. ഏതൊരാള്‍ക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ട്.
വിയോജനാഭിപ്രായം രേഖപ്പെടുത്തുന്നവരെ ആക്രമിക്കുന്ന സ്വഭാവം നമ്മുടെ സമൂഹത്തിനു യോജിച്ചതല്ല. ഇത്തരം അസഹിഷ്ണുതകള്‍ക്കെതിരേ സാംസ്‌കാരികസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ആക്ടിങ് സെക്രട്ടറി രജീഷ് സി നായര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്‍ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT