ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് 74ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൗദി സമയം രാവിലെ ഏഴിനു ആക്ടിങ് കോണ്‍സുല്‍ ജനറല്‍ യും ഖൈര്‍ ബാം സാബിര്‍ ദേശീയ പതാക ഉയര്‍ത്തി. ആക്റ്റിങ് കോണ്‍സുല്‍ ജനറല്‍ വൈ സാബിര്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ രീതിയും കൊറോണ പ്രതിരോധവും ദരിദ്രര്‍ക്കുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായ സൗദി ഭരണാധികാരികളായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെയും, രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെയും പ്രശംസിച്ച അദ്ദേഹം സൗദിയിലെ വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന് ലഭിക്കുന്ന സഹകരണത്തിന് നന്ദി പറയുകയും ചെയ്തു. കൊവിഡ് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങിന് എത്തിയത്.
Jiddah Indian consulate celebrate Independence day
RELATED STORIES
ഡിസംബര്‍ 06: എസ് ഡിപിഐ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും
30 Nov 2023 12:26 PM GMTജാതി സെന്‍സസിനെ ഭയപ്പെടുന്നതാര്?
28 Nov 2023 11:42 AM GMTജമ്മു കശ്മീരില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 36 പേര് മരിച്ചു
15 Nov 2023 9:38 AM GMTജബലിയ്യ അഭയാര്‍ഥി ക്യാംപിനു നേരെ വീണ്ടും ആക്രമണം; 30ലേറെ പേര്...
9 Nov 2023 5:53 AM GMTഫലസ്തീന് കേരള രാഷ്ട്രീയത്തിന്റെയും ഗതിമാറ്റുമോ...?
3 Nov 2023 3:02 PM GMTവൈദ്യുതി നിരക്ക് കൂട്ടിയതിനു പിന്നാലെ സബ്സിഡിയും നിര്‍ത്തലാക്കി
3 Nov 2023 5:32 AM GMT