ജിദ്ദ ഇബ്‌നു തൈമിയ്യ മദ്രസാ കലാമല്‍സരങ്ങള്‍ക്ക് പരിസമാപ്തി
പൂര്‍ണമായും ഇസ്്‌ലാമിക ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ കലാമല്‍സരങ്ങള്‍ കണ്ണിനും കാതിനും കുളിരേകുന്നതായിരുന്നു. ഖുര്‍ആന്‍ തജ്‌വീദ്, ഹിഫ്ദ്, അറബിക് ഗാനം, മലയാളം ഗാനം, മലയാള പദ്യം, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഗ്രൂപ്പ് സോങ് എന്നീ വിഭാഗങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു.

ജിദ്ദ: രണ്ടുദിവസമായി ജിദ്ദ ഇന്ത്യന്‍ ഇസ്്‌ലാഹി സെന്ററില്‍ നടന്നുവന്ന കലാമല്‍സരങ്ങള്‍ക്ക് പരിസമാപ്തിയായി. പൂര്‍ണമായും ഇസ്്‌ലാമിക ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ കലാമല്‍സരങ്ങള്‍ കണ്ണിനും കാതിനും കുളിരേകുന്നതായിരുന്നു. ഖുര്‍ആന്‍ തജ്‌വീദ്, ഹിഫ്ദ്, അറബിക് ഗാനം, മലയാളം ഗാനം, മലയാള പദ്യം, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഗ്രൂപ്പ് സോങ് എന്നീ വിഭാഗങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു.
കുരുന്നുകളുടെ പരിപാടികള്‍ രക്ഷിതാക്കള്‍ക്കും സദസിലുള്ളവര്‍ക്കും നവ്യാനുഭവമായി. അബൂബക്കര്‍ അരിമ്പ്ര, ഹബീബ് കല്ലന്‍, എന്‍ജിനീയര്‍ ഇക്ബാല്‍ പൊക്കുന്ന്, റഹൂഫ് വലിയാട്ട് തിരൂരങ്ങാടി, സുല്‍ഫീക്കര്‍ ഒതായി, കബീര്‍ മോങ്ങം, സെയ്യിദ് മുഹമ്മദ്, ഉനൈസ് തിരൂര്‍, സീതി കൊളക്കാടന്‍, നൗഷാദ് വെള്ളാരംപാറ, ഡോക്ടര്‍ റാഫി (ജെന്‍എച്ച്) തുടങ്ങി ജിദ്ദയ്ക്ക് അകത്തും പുറത്തുമുള്ള പൗരപ്രമുഖര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നിഹാല്‍ മുഹമ്മദ് അബ്ദുല്‍ അസീസ്, റിന ഫാത്തിമ എന്നിവര്‍ സീനിയര്‍ വിഭാഗത്തിലും, നദീം നൂരിഷ, അംന അഷ്‌റഫ് എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും വ്യക്തിഗത ചാംപ്യന്‍മാരായി. റെഡ് ഹൗസ് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ഓവറോള്‍ ചാംപ്യന്‍മാരായി.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT