Gulf

ജിദ്ദ ഒഐസിസി: എ പി കുഞ്ഞാലി ഹാജിയ്ക്ക് യാത്രയയപ്പ് നല്‍കി

ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍നിന്നും വിഭിന്നമായി സൗദിയിലെ രാഷ്ട്രീയ മത, സാംസ്‌കാരിക കാഴ്ചപ്പാടിലും ഏറെ ഒരുമയോടും കൂടി, പ്രവാസി ക്ഷേമത്തെ ഉന്നംവച്ചുള്ള പ്രവര്‍ത്തനമാണ് ഇവിടെ കാണാന്‍ കഴിഞ്ഞതെന്നും കുഞ്ഞാലി ഹാജി പറഞ്ഞു.

ജിദ്ദ ഒഐസിസി: എ പി കുഞ്ഞാലി ഹാജിയ്ക്ക് യാത്രയയപ്പ് നല്‍കി
X

ജിദ്ദ: വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും ജീവിതശൈലികളെയും അടുത്തറിയാന്‍ സാധിച്ചുവെന്നതാണ് പ്രവാസംകൊണ്ട് നേടിയ ഏറ്റവും വിലമതിക്കാനാവാത്ത സമ്പത്തെന്ന് മുന്‍ ദേശീയ പ്രസിഡന്റ് എ പി കുഞ്ഞാലി ഹാജി പറഞ്ഞു. ഒഐസിസി സൗദി വെസ്‌റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി, മുന്നുപതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നതിനോടനുബന്ധിച്ച് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍നിന്നും വിഭിന്നമായി സൗദിയിലെ രാഷ്ട്രീയ മത, സാംസ്‌കാരിക കാഴ്ചപ്പാടിലും ഏറെ ഒരുമയോടും കൂടി, പ്രവാസി ക്ഷേമത്തെ ഉന്നംവച്ചുള്ള പ്രവര്‍ത്തനമാണ് ഇവിടെ കാണാന്‍ കഴിഞ്ഞതെന്നും കുഞ്ഞാലി ഹാജി പറഞ്ഞു.

റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ ആധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ബ്രിഡ്ജ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുറഹിമാന്‍ യൂസഫ് ഉദ്ഘാടനം ചെയ്ത് കുഞ്ഞാലി ഹാജിക്ക് മൊമെന്റോ സമ്മാനിച്ചു. കൃത്യനിര്‍വഹണത്തിന് സമയം ക്ലിപ്തതയില്ലാതെ ജോലിചെയ്യുന്ന വ്യക്തിയാണ് കുഞ്ഞാലി ഹാജിയെന്ന് നീണ്ട 17 വര്‍ഷം സ്‌പോണ്‍സര്‍ കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു. കുഞ്ഞാലി ഹാജിയെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷന്‍ ജനറല്‍ സെക്രട്ടറി മമ്മദ് പൊന്നാനി അവതരിപ്പിച്ചു. കിര്‍ത്തി പത്രം ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍ വായിച്ചു. നാട്ടില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനംവരെ വഹിച്ച കുഞ്ഞാലി ഹാജിയെ പ്രവാസികള്‍ക്കിടയില്‍ പകരംവയ്ക്കാനില്ലാത്ത നേതാവാക്കിയെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

കെഎംസിസി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിബ്ര, നോവോദയ രക്ഷാധികാരി വി കെ എ റൗഫ്, ന്യൂ ഏജ്‌സ് ഇന്ത്യ ഫോറം പ്രസിഡന്റ് പി പി റഹിം, കബീര്‍ കൊണ്ടോട്ടി (ഇന്ത്യന്‍ മീഡിയ ഫോറം), അബ്ബാസ് ചെമ്പന്‍, അബ്ദുല്‍ മജീദ് നഹ, അലി തേക്കുതോട്, നാസിമുദ്ദീന്‍ മണനാക്, ജോര്‍ജ് ജോയ്, മുജീബ് മൂത്തേടം, അസാബ് വര്‍ക്കല, അനീസ് കരുനാഗപ്പള്ളി, ഹര്‍ഷദ് ഏലൂര്‍, അഷ്‌റഫ് വടക്കെക്കാട്, ഉമ്മര്‍ ചാലില്‍, ലത്തീഫ് മക്രേരി, ഫസലുള്ള വെളുബാലി, ബഷീര്‍ അലി പരുത്തികുന്നന്‍, അനില്‍കുമാര്‍ കണ്ണൂര്‍, റജ്മല്‍ നിലബൂര്‍, പ്രവീണ്‍ എടക്കാട്, സമീര്‍ നദ്‌വി കുറ്റിച്ചല്‍, സിദ്ദീഖ് ചോക്കാട്, സക്കീര്‍ ചെമ്മണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ എം ശരീഫ് കുഞ്ഞ്, മുന്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് പാപ്പറ്റ കുഞ്ഞി മുഹമ്മദ് എന്നിവര്‍ വീഡിയോ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ, ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it