Gulf

ജസീറ എയര്‍വേയ്‌സ് ജിദ്ദ സര്‍വീസ് പുനരാരംഭിക്കുന്നു

ജസീറ എയര്‍വേയ്‌സ് ജിദ്ദ സര്‍വീസ് പുനരാരംഭിക്കുന്നു
X

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴി ജിദ്ദയിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ ജസീറ എയര്‍വേയ്‌സ് പുനരാരംഭിക്കുന്നു. ഏപ്രില്‍ ഏഴു മുതല്‍ ആഴ്ചയില്‍ മൂന്നു സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ നടത്തുന്നതെന്ന് ജസീറ എയര്‍വേയ്‌സ് സിഇഒ ഭരതന്‍ പശുപതി പറഞ്ഞു. സൗദി അറേബ്യയിലെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ ജിദ്ദയിലേക്ക് സാംസ്‌കാരിക, സാമ്പത്തിക, മതപരമായ ആവശ്യങ്ങള്‍ക്കായി വലിയ തോതില്‍ യാത്രക്കാരുണ്ട് എന്നതിനാലാണ് സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദമ്മാം, ഖൈസുമ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിച്ചതിന് പിന്നാലെ ചരക്കു ഗതാഗതവും ശക്തിപ്പെടുത്തിയതായി കമ്പനി അറിയിച്ചു. നിലവില്‍ 25ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആയിരത്തിലധികം സര്‍വീസുകള്‍ ജസീറ നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവര്‍ ട്രാന്‍സിറ്റ് വിസ ഉള്‍പ്പെടെയുള്ള യാത്രാ നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it