ഇസ്‌ലാഹി സെന്റര്‍ ഉംറ സംഗമം സംഘടിപ്പിച്ചു
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര ഉംറ വിംഗിന്റെ കീഴില്‍ പോയ ഉംറ സംഘത്തിന്റെ സംഗമം ശ്രദ്ധേയമായി. ഐ.ഐ.സി ജലീബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി ഉദ്‌ബോധനം നടത്തി.

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര ഉംറ വിംഗിന്റെ കീഴില്‍ പോയ ഉംറ സംഘത്തിന്റെ സംഗമം ശ്രദ്ധേയമായി. ഐ.ഐ.സി ജലീബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി ഉദ്‌ബോധനം നടത്തി. ഉംറയില്‍ നിന്നും ആര്‍ജിച്ചെടുത്ത ഈമാനിക ചൈതന്യം തുടര്‍ ജീവിതത്തില്‍ നിലനിര്‍ത്താനും ദൈവീക ഭയഭക്തിയിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍ പരമാവധി പരിശ്രമിക്കണമെന്നും ഉദ്‌ബോധന പ്രസംഗത്തില്‍ ഇബ്രാഹീംക്കുട്ടി സലഫി വിശദീകരിച്ചു.
കേന്ദ്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാന് മാങ്കാവ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സിദ്ധീഖ് മദനി, ഉംറ സെക്രട്ടറി ഷമീമുള്ള സലഫി, ഉംറ അമീര്‍ മൗലവി അബ്ദുന്നാസര്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് റഫീഖ് കൊയിലാണ്ടി, ഫാരിസ്, കുട്ടിക്ക, ജാഫര്‍ ,ഷഹാസ്, സമീര്‍, നഫീസ എന്നിവര്‍ ഉംറയുടെ അനുഭവങ്ങള്‍ പങ്കുവച്ചു. അബ്ദുറഹ്മാന്‍, മുഹ്‌സിന്‍ എന്നിവര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT