കുവൈത്തില്‍ നിന്നു കേരളത്തിലേക്ക് ആഗസ്ത് 19 മുതല്‍ 31വരെ ഇന്‍ഡിഗോയുടെ 16 സര്‍വീസുകള്‍

കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനായി വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈത്തില്‍ നിന്നു കേരളത്തിലേക്ക് ആഗസ്ത് 19 മുതല്‍ 31വരെ ഇന്‍ഡിഗോ എയര്‍ ലൈന്‍സ് 16 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം ആഗസ്ത് 19, 21 തിയ്യതികളില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരോ സവീസുകള്‍ ഉണ്ടായിരിക്കും. 22, 24 തിയ്യതികളില്‍ കൊച്ചിയിലേക്ക് ഓരോ സര്‍വീസുകളും 23നു കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഒരോ സര്‍വ്വീസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. 25ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ഒരോ സര്‍വ്വീസുകള്‍ വീതവും 27നു കോഴിക്കോട്ടേക്ക് ഒരു സര്‍വ്വീസും ഉണ്ടായിരിക്കും. 28നു കൊച്ചിയിലേക്ക് ഒരു സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30നു കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തേക്കും 31നു കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 1.55നും കോഴിക്കോട്ടേക്ക് രാവിലെ 11.55നും തിരുവനന്തപുരത്തേക്ക് 10.45നുമാണ് കുവൈത്തില്‍ നിന്നു പുറപ്പെടുന്ന സമയം. കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഉടന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണു സൂചന.
Indigo's 16 services from Kuwait to Kerala from August 19 to 31
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT