Gulf

പ്രവാസികളില്‍നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയും മാധ്യമങ്ങള്‍ക്കു മുന്നിലും ഊതിവീര്‍പ്പിച്ച വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളില്‍നിന്നും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ കൊഴുപ്പിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നത്.

പ്രവാസികളില്‍നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ജിദ്ദ: കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്നും സ്വദേശത്തേയ്ക്ക് തിരിച്ചുപോവുന്ന പ്രവാസി മലയാളികള്‍ നാട്ടിലെത്തുന്ന മുറയ്ക്ക് ക്വാന്റൈനില്‍ നില്‍ക്കുന്നതിന് പ്രവാസികളില്‍നിന്ന് തന്നെ ഫീസ് ഈടാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം തികച്ചും വഞ്ചനാപരമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റി ആരോപിച്ചു.

കൊവിഡ് വ്യാപനംമൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ടും വിസാ കാലാവധി തീര്‍ന്നതിനാലും സ്വന്തം നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്ക് നിര്‍ബന്ധമായിട്ടുള്ള പ്രവാസികളാണ് സര്‍ക്കാരിന്റെ വഞ്ചനാപരമായ ഈ തീരുമാനത്തിലൂടെ കഷ്ടപ്പാടിലായിട്ടുള്ളത്. ഒരു സമ്പാദ്യവുമില്ലാതെയും നാട്ടിലേക്ക് തിരിച്ചുപോവാനുള്ള ടിക്കറ്റിന് പണമില്ലാതെയും കുടുങ്ങിപ്പോയ അനേകായിരം പാവങ്ങള്‍ ജന്‍മനാട്ടിലെത്തിയാലെങ്കിലും തെല്ലൊരു സമാധാനത്തോടെ കഴിയാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇടിത്തീപോലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേള്‍ക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയും മാധ്യമങ്ങള്‍ക്കു മുന്നിലും ഊതിവീര്‍പ്പിച്ച വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളില്‍നിന്നും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ കൊഴുപ്പിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നത്. അതിന്റെ ഒരംശംപോലും പ്രവാസികള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സോഷ്യല്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിങ് വഴി നടത്തിയ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, മുഹമ്മദ് കുട്ടി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it