ബദല്‍ രാഷ്ട്രീയത്തിന് എസ്ഡിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

മക്ക: സര്‍വ മേഖലകളിലും അഴിമതിയും വര്‍ഗീയതയും പിടിമുറുക്കിയ സാഹചര്യത്തില്‍ യഥാര്‍ഥ ബദല്‍ രാഷ്ട്രീയത്തിന് മാത്രമേ പ്രസക്തിയുള്ളൂവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ മഞ്ചേരി പറഞ്ഞു. മക്കയില്‍ നടന്ന സോഷ്യല്‍ ഫോറം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് ബദലാവാന്‍ കോണ്‍ഗ്രസ്സിനോ ഇടതു പാര്‍ട്ടികള്‍ക്കോ സാധ്യമല്ലെന്ന് കാലം തെളിയിച്ചതാണ്. സംഘ പരിവാരം ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യപരമായി പിന്നാക്ക വിഭാഗങ്ങള്‍ സ്വയം ശാക്തീകരണം നടത്തേണ്ടതുണ്ട്. എസ്ഡിപിഐ ഇക്കാര്യത്തില്‍ വളരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിയാത്മകമായ ബദല്‍ രാഷ്ട്രീയമാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്നും ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് കരുത്ത് പകരാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി സലിം ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ഫോറം ഏരിയ പ്രസിഡന്റ് ഖലീല്‍ ചെമ്പയില്‍ തിരഞ്ഞെടുപ്പ് സന്ദേശം നല്‍കി. മെഹബൂബ് കടലുണ്ടി, സമദ് ഊരകം സംസാരിച്ചു. മുഹമ്മദ് നിജ ചിറയിന്‍കീഴ്, ജാഫര്‍ പെരിങ്ങാവ്, ഫദല്‍ നിരോല്‍പാലം നേതൃത്വം നല്‍കി. ചടങ്ങില്‍ പുതുതായി സോഷ്യല്‍ ഫോറത്തില്‍ അംഗത്വമെടുത്തവര്‍ക്ക് സ്വീകരണം നല്‍കി.
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT