ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എ സഈദ് അനുസ്മരണ സമ്മേളനം നടത്തി
ഇന്ത്യയിലെ ബഹുഭൂരിഭാഗം വരുന്ന മുസ്‌ലിം, ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ധൈര്യം നല്‍കിയ വ്യക്തിയായിരുന്നു സഈദ് സാഹിബെന്ന് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സൗദി സോണല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ അനുസ്മരിച്ചു.

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ സഈദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യയിലെ ബഹുഭൂരിഭാഗം വരുന്ന മുസ്‌ലിം, ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ധൈര്യം നല്‍കിയ വ്യക്തിയായിരുന്നു സഈദ് സാഹിബെന്ന് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സൗദി സോണല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ അനുസ്മരിച്ചു.
സഈദ് സാഹിബിന്റെ വേര്‍പാട് ഇന്ത്യയിലെ കീഴാളജനതയ്ക്കു മൊത്തമായും തീരാനഷ്ട്ടമാണ്. പഠന, മനന തപസ്യയിലൂടെ ഒരു തലമുറയ്ക്ക് അദ്ദേഹം വെളിച്ചം നല്‍കി. കൂടാതെ ഖുര്‍ആനെ ജീവിതത്തിനൊപ്പം എങ്ങനെയാണ് നാം കൂട്ടേണ്ടതെന്നും അതിന്റെ കാലികപ്രസക്തി ത്വാതികമായി വിവര്‍ത്തനം നടത്താന്‍ അദ്ദേഹത്തെപ്പോലെ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ബഷീര്‍ ഈങ്ങാപ്പുഴ അഭിപ്രായപ്പെട്ടു. എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും പുഞ്ചിരിയോടെ നേരിട്ട അദ്ദേഹം വരച്ചുകാട്ടിത്തന്ന ആത്മീയവും രാഷ്ട്രീയവുമായ ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് മാധ്യമപ്രവര്‍ത്തകനും സഈദ് സാഹിബിന്റെ ബന്ധുവുമായ ഉബൈദ് എടവണ്ണ അനുശോചന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് (റീജ്യനല്‍ സെക്രട്ടറി, ഫ്രറ്റേണിറ്റി ഫോറം), ബാരിഷ് ചെമ്പകശ്ശേരി (പ്രവാസി സംസ്‌കാരികവേദി), സലിം ഖാസിമി (ഫ്രറ്റേണിറ്റി റീജ്യനല്‍ കമ്മിറ്റി), ഹാരിസ് വാവാട് (ഫ്രറ്റേണിറ്റി കേരള ചാപ്റ്റര്‍), അബ്ദുല്‍ ഗഫൂര്‍ (ആര്‍എഫ്‌സി), റംസുദ്ദീന്‍ (ഫ്രറ്റേണിറ്റി തമിഴ് ചാപ്റ്റര്‍), എന്‍ എന്‍ അബ്ദുല്‍ ലതീഫ് (കേരള സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം), ഇസ്മാഈല്‍ ഇനോലി (ഫ്രറ്റേണിറ്റി കര്‍ണാടകം ചാപ്റ്റര്‍), ബഷീര്‍ കാരന്തൂര്‍ (ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം) സംസാരിച്ചു.
RELATED STORIES
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMT