Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതാവ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

അല്‍ ഹസ്സ പെപ്‌സിക്കോ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതാവ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക അല്‍ഹസ ബ്ലോക്ക് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ ഹുസൈന്‍ ജോക്കാട്ടെ (45) സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. അല്‍ ഹസ്സ പെപ്‌സിക്കോ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കൊവിഡ് ബാധിതനായി ഏതാനും ദിവസമായി അല്‍ ഹസ്സ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മയ്യിത്ത് അല്‍ ഹസ്സയില്‍ തന്നെ കബറടക്കാനാണ് തീരുമാനം. നാട്ടില്‍ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Next Story

RELATED STORIES

Share it