Latest News

ടിവികെ അധ്യക്ഷന്‍ വിജയ്യുടെ നാളത്തെ റോഡ് ഷോകള്‍ റദ്ദാക്കി

ടിവികെ അധ്യക്ഷന്‍ വിജയ്യുടെ നാളത്തെ റോഡ് ഷോകള്‍ റദ്ദാക്കി
X

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി. വില്ലവാക്കം, അണ്ണാ നഗര്‍, ടി നഗര്‍ എന്നിവിടങ്ങളിലെ പ്രചാരണമാണ് വിജയ് റദ്ദാക്കിയത്. പോലിസ് സമയം അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് പ്രചാരണ പരിപാടികളില്‍ മാറ്റം വരുത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് വിജയ്ക്ക് പ്രചാരണത്തിന് അനുമതി നല്‍കിയത്. ആവശ്യപ്പെട്ട സമയവും സ്ഥലവും നല്‍കിയില്ലെന്നും ടിവികെ ആരോപിച്ചു.

ആവശ്യപ്പെട്ട സമയത്തിന് പകരം ഓരോ മണിക്കൂര്‍ വീതം മാത്രമാണ് പോലിസ് അനുമതി നല്‍കിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് റോഡ് ഷോ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് പാര്‍ട്ടി പരിപാടി ഉപേക്ഷിച്ചത്. തിരുച്ചിറപ്പള്ളിയിലും പുതുച്ചേരിയിലും വിജയ് റോഡ് ഷോകള്‍ നടത്തിയിരുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി രംഗത്തുള്ളപ്പോള്‍, വിജയിയുടെ പരിപാടികള്‍ക്ക് അനുമതി ലഭിക്കാത്തത് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലെ പുതുക്കിയ പ്രചാരണ വിവരങ്ങള്‍ പാര്‍ടി ഉടന്‍ പുറത്തുവിടും.

Next Story

RELATED STORIES

Share it