Gulf

ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019 കായിക മാമാങ്കത്തിന് 15 ന് തുടക്കം

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ക്രിക്കറ്റ്, ഫുട്‌ബോള്‍, വടംവലി മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പ്രകാശനം 14 വ്യാഴം രാത്രി 8.30 നു ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019 കായിക മാമാങ്കത്തിന് 15 ന് തുടക്കം
X

റിയാദ്: 'സൗഹ്യദം ആഘോഷിക്കൂ' എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തി വരുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായുളള കായിക മല്‍സരങ്ങള്‍ക്ക് റിയാദില്‍ മാര്‍ച്ച് 15 ന് തുടക്കം കുറിക്കും.

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ക്രിക്കറ്റ്, ഫുട്‌ബോള്‍, വടംവലി മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പ്രകാശനം 14 വ്യാഴം രാത്രി 8.30 നു ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്റേര്‍ണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 15 വെളളിയാഴ്ച രാവിലെ 6 മണിക്ക് എക്‌സിറ്റ് 18 ലെ ബലദിയ ഗ്രൗണ്ടില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളിലെ 16 ടീമുകളെ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 22 ന് രാവിലെ 7 നാണ് നടക്കുക.

29 ഉച്ചയ്ക്ക് 2 മുതല്‍ നടത്തുന്ന മെഗാ ഫിനാലെയില്‍ റിഫ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വടംവലി, പുഷ് അപ്പ്, വ്യക്തിഗത പെനാല്‍റ്റി ഷൂട്ടൗട്ട്, മല്‍സരങ്ങള്‍ അരങ്ങേറും. മാര്‍ച്ച് 22 ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മികച്ച ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ച് 'ഫ്രറ്റേണിറ്റി കപ്പ്' ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. മാര്‍ച്ച് 29 ന് സമാപന ദിനത്തോടനുബന്ധിച്ച് റിയാദിലെ മികച്ച ടീമുകള്‍ പങ്കെടുക്കുന്ന വടം വലി, ഷൂട്ടൗട്ട്, പുഷ് അപ്പ് മല്‍സരങ്ങള്‍ അരങ്ങേറും. അന്ന് തന്നെ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ റിയാദിലെ പ്രമുഖര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it