Gulf

പ്രമേഹം ബാധിച്ച് ഇരുകാലുകളുടെയും ചലനമറ്റ യുപി സ്വദേശി നാടണഞ്ഞു; തുണയായത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ബുറൈദയില്‍നിന്നും 80 കിമിലോമീറ്റര്‍ അകലെയുള്ള അല്‍റസിലെ ബഖാലയില്‍ 25 വര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഇതിനിടയില്‍ പ്രമേഹവും മറ്റു ആരോഗ്യപ്രശ്‌നങ്ങളും കാരണം ഇരുകാലുകളിലും പഴുപ്പുബാധിക്കുകയും കിടപ്പിലാവുകയും ചെയ്തു.

പ്രമേഹം ബാധിച്ച് ഇരുകാലുകളുടെയും ചലനമറ്റ യുപി സ്വദേശി നാടണഞ്ഞു; തുണയായത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

അല്‍റസ് (സൗദി അറേബ്യ): പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇരുകാലുകളുടെയും ശേഷി നഷ്ടപ്പെട്ട് കിടപ്പിലായിരുന്ന ഉത്തര്‍പ്രദേശ് ലഖ്‌നോ ഖാഗ സ്വദേശി അബ്ദുറഹ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായത്താല്‍ നാടണഞ്ഞു. ബുറൈദയില്‍നിന്നും 80 കിമിലോമീറ്റര്‍ അകലെയുള്ള അല്‍റസിലെ ബഖാലയില്‍ 25 വര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഇതിനിടയില്‍ പ്രമേഹവും മറ്റു ആരോഗ്യപ്രശ്‌നങ്ങളും കാരണം ഇരുകാലുകളിലും പഴുപ്പുബാധിക്കുകയും കിടപ്പിലാവുകയും ചെയ്തു.

രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഇരുകാലുകളും മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടന്ന് ചികില്‍സയ്ക്കായി ഇന്ത്യയിലേയ്ക്ക് പോവാന്‍ തീരുമാനിക്കുകയായിരുന്നു. പരസഹായമില്ലാതെ യാത്രചെയ്യാന്‍ കഴിയാതിരുന്ന അബ്ദുറഹ്മാന്റെ നാട്ടിലേക്കുള്ള യാത്ര ചില നിയമപ്രശ്‌നങ്ങള്‍ കാരണം മുടങ്ങിക്കിടന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റസ് ഘടകത്തിന്റെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

തുടര്‍ന്ന് അല്‍റസ് ബ്രാഞ്ച് പ്രസിഡന്റ് ഷംനാദ് പോത്തന്‍കോട് അബ്ദുറഹ്മാനെ സന്ദര്‍ശിക്കുകയും സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കോ-ഓഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേതൃത്വത്തില്‍ വിഷയത്തില്‍ ഇടപെട്ട് എല്ലാ നിയമപരമായ പ്രശ്‌നങ്ങളും പരിഹരിച്ച് അബ്ദുറഹ്മാന്‍ ഇന്ന് റിയാദില്‍നിന്നും ലഖ്‌നോവിലെക്കുഉള ഫ്‌ളൈറ്റില്‍ നാട്ടിലേക്ക് യാത്ര സാധ്യമാക്കി. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശേരി, മുജിബ് ഖാസിം, സ്വാലിഹ് കുമ്പള എന്നിവരും എല്ലാ സഹായങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നു.

Next Story

RELATED STORIES

Share it