പൗരത്വഭേദഗതി നിയമത്തിനെതിരേ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിഷേധസംഗമം
ബാബരിയുടെ വിധി ചരിത്രവിധിയല്ല, വിചിത്രവിധിയാണ് എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ എന്‍ആര്‍സി, സിഎഎ എന്നീ നിയമങ്ങള്‍ക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബലദ് ബ്ലോക്ക് ബാബരി മസ്ജിദ് വിധിക്കെതിരെയും എന്‍ആര്‍സി /സിഎഎ എന്നീ ഭരണഘടന ഭേദഗതിക്കെതിരെയും പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ബാബരിയുടെ വിധി ചരിത്രവിധിയല്ല, വിചിത്രവിധിയാണ് എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ എന്‍ആര്‍സി, സിഎഎ എന്നീ നിയമങ്ങള്‍ക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ബാബരി മസ്ജിദ് മുസ്‌ലിംകളുടേതാണെന്നും അതില്‍ ശിലാന്യാസം നടത്തിയതും മസ്ജിദ് തകര്‍ത്തതും കുറ്റകരമാണെന്നും വിലയിരുത്തിയ കോടതി, മസ്ജിദ് പൊളിച്ച സ്ഥലത്ത് അത് തകര്‍ത്തവര്‍ക്കുതന്നെ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത വിചിത്രമായ വിധി നടപ്പാക്കിയിരിക്കുന്നു. ഇതിലൂടെ നീതിയുടെ അവസാനവാക്കായ രാജ്യത്തെ പരമോന്നത നീതിപീഠം മുസ്‌ലിംകളോടും ഓരോ ഇന്ത്യക്കാരനോടും അനീതികാണിച്ചെന്ന് യോഗം വിലയിരുത്തി.
ഭരണഘടനാ വിരുദ്ധവും മുസ്‌ലിം ഉന്‍മൂലനം ലക്ഷ്യമിട്ടുകൊണ്ടുള്ളതുമായ എന്‍ആര്‍സി, സിഎഎ കിരാതനിയമങ്ങള്‍ക്കെതിരേ ഓരോ ഇന്ത്യക്കാരനും പ്രക്ഷോഭവുമായി രംഗത്തിറങ്ങണമെന്നും സുപ്രിംകോടതിയും രാഷ്ട്രപതിയുമുള്‍പ്പടെ എല്ലാ നീതിനിര്‍വഹണ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയോ പ്രലോഭനങ്ങളിലൂടെയോ വിലയ്‌ക്കെടുത്തുകൊണ്ട് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന അമിത്ഷാ- മോദി കൂട്ടുകെട്ട് ഇന്ത്യക്കാപത്താണെന്ന് സംഗമത്തില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കയായിരുന്ന റഹൂഫ് ചേറൂര്‍ പറഞ്ഞു. സംഗമത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബലദ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ വേങ്ങര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞി പോക്കര്‍, സെക്രട്ടറി മുജീബ് മമ്പുറം സംസാരിച്ചു.
RELATED STORIES
വിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMT