ലോക്ക് ഡൗണ്‍ കാലത്തും ഒറ്റപ്പെട്ടുപോയവരുടെ വിശപ്പകറ്റാന്‍ സോഷ്യല്‍ ഫോറം

ദമ്മാം: കൊവിഡ് മഹാമാരി തീര്‍ത്ത ഭയത്തിനും ഒറ്റപ്പെടലിനുമിടയില്‍ ജീവിതം തന്നെ ലോക്ക് ഡൗണിലായി മുറികളില്‍ ഒറ്റപ്പെട്ടുകഴിയുന്ന നിരവധിം പ്രവാസികള്‍ക്ക് തണലാവുകയാണ് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ ആസ്ഥാന നഗരമായ ദമ്മാമിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വോളന്റിയര്‍മാര്‍. ഭക്ഷണക്കിറ്റും വൈദ്യസഹായവും കൗണ്‍സിലിങും ഒക്കെയായി സദാസമയവും സജീവമാണ് ഫോറത്തിന്റെ ജീവകാരുണ്യ വിഭാഗം. ടൊയോട്ട, ഖാലിദിയ്യ, കൊദരിയ തുടങ്ങിയ ദമ്മാം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെല്ലാം ഇവരുടെ സഹായമെത്തുന്നുണ്ട്. ദമ്മാം, റയ്യാന്‍ ബ്ലോക്ക് കമ്മിറ്റികള്‍ക്കു കീഴിലുള്ള ഫോറം വോളന്റിയര്‍മാരാണ് ഈ പ്രദേശങ്ങളില്‍ ഭക്ഷ്യ ധാന്യകിറ്റുകളും മരുന്നും എത്തിച്ചുനല്‍കുന്നത്. സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മന്‍സൂര്‍ ആലംകോട്, സുബൈര്‍ നാറാത്ത്, അലി മാങ്ങാട്ടൂര്‍, മുനീര്‍ കൊല്ലം, അന്‍ഷാദ്, സജീര്‍, ഷറഫുദ്ദീന്‍, റനീഷ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്‍പ് ലൈന്‍ ടീം പ്രവര്‍ത്തിക്കുന്നത്. ഫോറത്തിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് കോളുകള്‍ വരുന്ന മുറയ്ക്ക് മൂന്ന് ടീമായി തിരിഞ്ഞാണ് നിലവില്‍ ഈ മേഖലകളില്‍ കിറ്റുകള്‍ എത്തിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT