സോഷ്യല്‍ ഫോറം പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് കമ്മറ്റി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. 'സാത്ത് ചലോ ദേശ് ബച്ചാവോ' എന്ന പേരില്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മറ്റി സംഘടിപ്പിച്ചുവരുന്ന മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായാണ് പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചത്.

ഹായില്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് കമ്മറ്റി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. 'സാത്ത് ചലോ ദേശ് ബച്ചാവോ' എന്ന പേരില്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മറ്റി സംഘടിപ്പിച്ചുവരുന്ന മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായാണ് പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചത്. കാംപയിന്‍ കാലയളവില്‍ റിയാദില്‍ 900ത്തോളം ആളുകള്‍ സോഷ്യല്‍ ഫോറത്തിലേക്ക് കടന്നുവന്നിരുന്നു. കൂടാതെ ഹായിലില്‍ മാത്രമായി 155 ആളുകള്‍ പുതുതായി അംഗത്വമെടുത്തു. പരിപാടിയില്‍ സോഷ്യല്‍ ഫോറത്തിലേക്ക് കടന്നു വന്ന പ്രവര്‍ത്തകര്‍കരെ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സയ്യിദ് ബുഖാരി ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ചടങ്ങില്‍ ഹായില്‍ ബ്ലോക്ക് പ്രസിഡന്റ് ബാവ താനൂര്‍ അധ്യക്ഷത വഹിച്ചു. ഫോറം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക് പ്രവാസി സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് സംഘടനയിലേക്ക് ആളുകള്‍ കടന്നു വരാന്‍ പ്രചോദനമാകുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ വണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി. ഹായില്‍ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം ഷമീം ശിവപുരം ക്ലാസെടുത്തു. അര്‍ഷദ് വടകര, ഫ്രറ്റേണിറ്റിഫോറം ഹായില്‍ ഏരിയ പ്രസിഡന്റ് റഊഫ് കണ്ണൂര്‍ സംസാരിച്ചു.
RELATED STORIES
പാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMT