മാധ്യമ പ്രവര്‍ത്തകന്റെ മരണം: സോഷ്യല്‍ ഫോറം അനുശോചിച്ചു

മാധ്യമ പ്രവര്‍ത്തകന്റെ മരണം: സോഷ്യല്‍ ഫോറം അനുശോചിച്ചു

റിയാദ്: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ മേധാവി കെ എം ബഷീറിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സൗത്ത് ബ്ലോക്ക് കമ്മറ്റി അനുശോചിച്ചു. സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ പുറത്തുവിടാന്‍ കൂട്ടാക്കാത്ത പോലിസ് കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പ്രതി ഒരു ഒന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ശ്രീറാമിന്റെ ഭാഗത്തുനിന്ന് സ്വാധീനമുണ്ടാവാന്‍ സാധ്യതകള്‍ ഏറെയാണന്നും ഉത്തരവാദിത്വപൂര്‍ണമായ അന്വേഷണം നടക്കുന്നുണ്ടന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.അനുശോചന പ്രമേയം സോഷ്യല്‍ ഫോറം സൗത്ത് ബ്ലോക്ക് കമ്മിറ്റി ജനല്‍ സെക്രട്ടറി അലി തൃശൂര്‍ അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അനസ് കുരുപടന്ന അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ സലീം മഞ്ചേരി, ഷാനവാസ് പങ്കെടുത്തു.
RELATED STORIES

Share it
Top