Latest News

ലൈംഗികാതിക്രമ കേസ്; നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ അനുമതി

പാസ്‌പോര്‍ട്ട് തിരികെ നല്‍കി കോടതി

ലൈംഗികാതിക്രമ കേസ്; നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ അനുമതി
X

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖിന് കോടതി വ്യവസ്ഥകളില്‍ ഇളവ്. നടന് യുഎഇ പര്യടനം നടത്താന്‍ അനുമതി. സിദ്ദിഖിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കി. ഷാര്‍ജയില്‍ നടക്കുന്ന രാജകീയം എന്ന സ്റ്റേജ് ഷോയിയില്‍ പങ്കെടുക്കുന്നതിനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. മാര്‍ച്ച് 31ന് പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ നല്‍കുവാനും ഉത്തരവില്‍ പറയുന്നു. സുപ്രികോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി സിദ്ദീഖ് കോടതിയില്‍ പാസ്‌പോര്‍ട്ട് നല്‍കിയത്. ഈ ഉപാധിയാണ് കോടതി ജോലി ആവശ്യങ്ങള്‍ക്കായി ഇളവ് നല്‍കിയത്. മാര്‍ച്ച് 31 വരെയാണ് കാലാവധി നല്‍കിയിരിക്കുന്നത്.

കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പോലിസ് തെളിവെടുപ്പ് നടത്തിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it