Gulf

ബദല്‍ രാഷ്ട്രീയത്തിന് കരുത്തുപകരുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍

സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ തുഖ്ബ ബ്ലോക്ക് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബദല്‍ രാഷ്ട്രീയത്തിന് കരുത്തുപകരുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍
X

ദമ്മാം: ഇന്നത്തെ സാഹചര്യത്തില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയായാണെന്നും ഫാഷിസത്തിനെതിരേ എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയത്തന് കരുത്തുപകരാന്‍ സംസ്ഥാനത്തെ 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി അംഗം റഹിം വടകര അഭ്യര്‍ഥിച്ചു.

സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ തുഖ്ബ ബ്ലോക്ക് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റഫാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ ബ്ലോക്ക് പ്രസിഡന്റ് റഷീദ് പുന്നപ്ര അധ്യക്ഷത വഹിച്ചു. ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം ഫാറൂഖ് വവ്വാക്കാവ്, സ്‌റ്റേറ്റ് സെക്രട്ടറി നാസര്‍ ഒടുങ്ങാട്ട്, അഷ്‌റഫ് മേപ്പയൂര്‍, ഹബീബ് കൊടുവള്ളി സംസാരിച്ചു. അഷ്‌റഫ് മുക്കം, ഗഫൂര്‍ കൊണ്ടോട്ടി, ഷിബു സുലൈമാന്‍, ബഷീര്‍ വയനാട് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it