ഇന്ത്യന്‍ സ്‌കൂള്‍ ഫിറ്റ്‌നസ് റണ്‍ സംഘടിപ്പിച്ചു

ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സുബൈര്‍ അഹ്മദ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യന്‍ സ്‌കൂള്‍ ഫിറ്റ്‌നസ് റണ്‍ സംഘടിപ്പിച്ചു

ദമ്മാം: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ യുപി ബോയ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഫിറ്റ്‌നസ് റണ്‍ സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരുമടക്കം ആയിരത്തിലധികം പേര്‍ ഓട്ടത്തില്‍ പങ്കാളികളായി. ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സുബൈര്‍ അഹ്മദ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി.

കൃത്യമായ ഉറക്കത്തിന്റെ ആവശ്യകത, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. മുഹമ്മദ് അജ്മല്‍, ഇബ്രാഹിം ദോസരി, എം പി ഷബീര്‍ എന്നിവര്‍ കുട്ടികള്‍ക്കുള്ള മെഡലുകള്‍ സമ്മാനിച്ചു. മുഹമ്മദ് അനസ്, മുഹമ്മദ് നസ്‌റുള്ള എന്നിവര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജയ്‌സി, ജബാകിനി എന്നിവര്‍ അവതാരകരായി. മെഹനാസ് ഫരീത്, എം എസ് ധനലക്ഷ്മി, റിയാസ് (കായികവിഭാഗം), ഹെഡ്മിസ്ട്രസ് ലത, യുപി വിഭാഗം അധ്യാപികമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top